കണ്ണൂർ ജില്ലയിൽ സമൂഹവ്യാപനമുണ്ടോയെന്ന് പരിശോധിക്കാൻ രോഗലക്ഷണങ്ങളോ, രോഗബാധിതരുമായി സമ്പര്‍ക്കമോ ഇല്ലാത്തവരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയക്കും

സമൂഹവ്യാപനമുണ്ടോയെന്ന് പരിശോധിക്കാനായി ജില്ലയിലെ പ്രദേശങ്ങളില്‍ നിന്ന് സാമ്പിളുകള്‍ പരിശോധനക്ക് അയക്കാന്‍ തീരുമാനം. രോഗലക്ഷണങ്ങളോ, രോഗബാധിതരുമായി സമ്പര്‍ക്കമോ ഇല്ലാത്തവരുടെ സാമ്പിളാണ് പരിശോധനക്ക് അയക്കുക. ലക്ഷണങ്ങളില്ലാത്തവരില്‍ രോഗമുണ്ടോയെന്ന് പരിശോധിക്കുകയും സമൂഹവ്യാപനം സംബന്ധിച്ച പഠനം നടത്തുകയുമാണ് ലക്ഷ്യം. ഓരോ സ്ഥലത്തു നിന്നും 100 സാമ്പിളുകള്‍ ശേഖരിച്ച് അയക്കാനാണ് തീരുമാനം.
നിലവില്‍ ജില്ലയില്‍ കൊര്‍ോണ കെയര്‍ സെന്ററുകളില്‍ 57 പേര്‍ മാത്രമാണ് അവശേഷിക്കുന്നത്. യോഗത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ സുമ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലക്യ, അസി. കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, എഡിഎം ഇ പി മേഴ്സി, ഡിഎംഒ ഡോ. കെ നാരായണ നായക്ക്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: