പാചക തൊഴിലാളികൾക്ക് ആരോഗ്യ ഭക്ഷ്യ സുരക്ഷാ ബോധവൽകരണ ക്ലാസും, ചികിത്സാ ധനസഹായ വിതരണവും നടത്തി

കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേർസ് യൂനിയൻ പേരാവൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാചക തൊഴിലാളികൾക്കുള്ള ആരോഗ്യ ഭക്ഷ്യ സുരക്ഷാ ബോധവൽകരണ ക്ലാസും ചികിത്സാ ധനസഹായ വിതരണവും നടന്നു അനധികൃതവും അശാസ്ത്രീയവും ഭക്ഷ്യ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെയും സംഘടനാ റജിസ്ട്രേഷനോ ഭക്ഷ്യ ആരോഗ്യ റജിസ്ട്രേഷനോ ഇല്ലാതെ അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റും വരുന്നവർ പാചക തൊഴിലിൽ ഏർപ്പെടുന്നത് കാരണമാണ് അടുത്ത കാലമായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ഭക്ഷ്യവിഷബാധയും മറ്റുമെന്ന് പരിപാടി ഉൽഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന പ്രസിഡണ്ട് ജനാർദ്ദനൻവലമറ്റം പറഞ്ഞു, ചികിത്സാ ധനസഹായം വിതരണം ചെയ്ത് കൊണ്ട് സംസ്ഥാ: ജ: സിക്രട്ടറി ഉസ്മാൻ കൊപ്പം സംസാരിച്ചു, പഴയ കാലപാചക തൊഴിലാളികളെ സൈനുദ്ദീൻ പടന്നക്കാട് ആദരിച്ചു, ധീരതക്കുള്ള ആദരവ് ഹാരീസ് കൊട്ടാരവും നിർവ്വഹിച്ചു ഫുഡ് സേഫ്റ്റി ഓഫീസർ KTമുസ്തഫ ആരോഗ്യ ഭക്ഷ്യ സുരക്ഷാ ബോധവൽകരണ ക്ലാസ് നടത്തി, മുഹമ്മദ് കുഞ്ഞി പയ്യന്നൂർ, നസീർ കൂത്തുപറമ്പ്, ഹനീഫ വി സി, സജിവിളക്കോട്, അശ്രഫ് പി എ, ജോസഫ് കീഴ്പള്ളി, ബാബു പി, എന്നിവർ സംസാരിച്ചു ,അബ്ദുള്ള പി പി അധ്യക്ഷവും ,അഷ്ക്കറലി സ്വാഗതവും, ടിന്റു പിടോമി നന്ദിയും പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: