സർസയ്യിദ് കോളേജിൽ ത്രിദിന ശാസ്ത്ര പ്രദർശനം

തളിപ്പറമ്പ് സർസയ്യിദ് കോളേജ് ഫിസിക്സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ശാസ്ത്ര പ്രദർശന പരിപാടി ‘എസ്ട്രല്ല 22’ന് തുടക്കമായി. ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. സർവകലാശാല തലത്തിൽ ഉന്നത വിജയം നേടിയ പി ജി വിദ്യാർഥികൾക്ക് കളക്ടർ ഉപഹാരം നൽകി.
ശാസ്ത്ര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട അറിവുകൾ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഐ എസ് ആർ ഒയുടെ സ്പേസ് ഓൺ വീൽ പ്രദർശനം വെള്ളിയാഴ്ച വരെ കോളേജിൽ നടക്കും. രാവിലെ 9 മണി മുതൽ വൈകീട്ട് 5 വരെയാണ് പ്രദർശനം. രണ്ടു ദിവസങ്ങളിലായി വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങളും ശനിയാഴ്ച ഫിസിക്സ് വകുപ്പിന്റെ പൂർവ വിദ്യാർഥികളുടെ യോഗവും നടക്കും.
കോളേജ് മാനേജർ അഡ്വ. പി മഹമ്മൂദ് അധ്യക്ഷനായി. കലക്ടർക്കുള്ള ഉപഹാരം അഡ്വ. പി മഹമ്മൂദ് സമ്മാനിച്ചു. പ്രിൻസിപ്പൽ ഡോ ഇസ്മായിൽ ഓലായിക്കര, കാനന്നൂർ ഡിസ്ട്രിക്ട് മുസ്ലിം എജ്യുക്കേഷണൽ അസോസിയേഷൻ സെക്രട്ടറി മഹമ്മൂദ് അള്ളാംകുളം, കണ്ണൂർ സർവകലാശാല ഡിഎസ്എസ് ഡോ. നഫീസ ബേബി, ഫിസിക്സ് പി ജി വകുപ്പ് മേധാവി ഡോ. ബിനുമോൾ പി കുര്യാക്കോസ്, ഐ ക്യൂ എ സി കോ-ഓർഡിനേറ്റർ ഡോ. താജോ എബ്രഹാം, സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ. ഇ ഫസൽ, കോളേജ് സൂപ്രണ്ട് ടി മുസ്തഫ, നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി കെ മുഹ്സിൻ, യൂനിയൻ ചെയർമാൻ കെ വി മുഹ്തസീം എന്നിവർ സംസാരിച്ചു.