മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു

പയ്യന്നൂർ: പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി), പയ്യന്നൂർ പ്രസ് ഫോറവുമായി സഹകരിച്ച് മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു. പയ്യന്നുര്‍ കെ കെ റെസിഡന്‍സി ഇൻ്റർനാഷണലിൽ ജില്ല കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ പ്രസ് ഫോറം പ്രസിഡന്റ് രാഘവന്‍ കടന്നപ്പള്ളി അധ്യക്ഷനായി. പിഐബി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി പളനിച്ചാമി മുഖ്യ പ്രഭാഷണം നടത്തി. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോ കൊച്ചി ഡയറക്ടര്‍ രശ്മി റോജ തുഷാര നായര്‍ പി ഐ ബി യുടെ പ്രവര്‍ത്തനങ്ങൾ വിശദീകരിച്ചു.
‘പത്രപ്രവര്‍ത്തനത്തിലെ നൈതികതയും വികാസനോത്മുഖ പത്രപ്രവര്‍ത്തനവും’ എന്ന വിഷയത്തെ കുറിച്ച് മാതൃഭൂമിയിലെ സീനിയര്‍ ലീഡര്‍ റൈറ്റര്‍ കെ ബാലകൃഷ്ണന്‍ ക്ലാസെടുത്തു. തുടര്‍ന്ന് ‘കേരളത്തിന്റെ ആരോഗ്യ മേഖലയും പോസിറ്റീവ് റീപ്പര്‍ട്ടിങ്ങും’ എന്ന വിഷയത്തിൽ കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അസ്സോസിയേറ്റ് പ്രൊഫെസ്സര്‍ ഡോ. ജയകൃഷ്ണനും, ഡിജിറ്റല്‍ പത്രപ്രവര്‍ത്തനത്തെക്കുറിച്ചു മലയാള മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ എന്‍. പി. സി. രഞ്ജിത്തും സംസാരിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകരായ എം ജഗന്നിവാസ്, ബാം കൃഷ്ണൻ എന്നിവരെ ആദരിച്ചു.
കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ പദ്ധതികളെക്കുറിച്ച് പ്രാദേശിക ലേഖകര്‍ക്ക് അറിവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് പി ഐ ബി വിവിധ ജില്ലകളില്‍ ഇത്തരം ശില്പശാലകള്‍ സംഘടിപ്പിക്കുന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: