വധശ്രമക്കേസിൽ ബാംഗ്ലൂരിലേക്ക് കടന്ന പ്രതി പിടിയില്‍


പയ്യന്നൂര്‍: വധശ്രമകേസിൽ ബാംഗ്ലൂരിലേക്ക് ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. രാമന്തളി വടക്കുമ്പാട്ടെ.വി.വി.അനീസിനെ (29)യാണ് എസ്.ഐ.കെ.ദിലീപിൻ്റെ നേതൃത്വത്തിൽ, എ.എസ് ഐ. നികേഷ്, സിവിൽ പോലീസ് ഓഫീസർ ബിനേഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
ഇക്കഴിഞ്ഞ ഡിസംബര്‍ 24ന് വൈകുന്നേരം 6.30 മണി യോടെ കേളോത്ത് പള്ളിക്ക് സമീപത്ത് വെച്ചാണ് സംഭവം. തായി നേരിയിലെ സീരാജ് വട്ട കൊവ്വലിനെ (32)യാണ് പ്രതി ആക്രമിച്ചത്.പരാതിക്കാരൻ
സഞ്ചരിച്ചിരുന്ന മോട്ടോര്‍ ബൈക്കിനെ മറ്റൊരു ബൈക്കിലെത്തിയ പ്രതികള്‍ തടഞ്ഞുനിര്‍ത്തി കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്ന പരാതിയില്‍ പയ്യന്നൂര്‍ പോലീസ് അനീസിനും കൂടെയുണ്ടായിരുന്ന കണ്ടാലറിയാവുന്നയാള്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.സംഭവ ശേഷം ബാംഗ്ലൂരിലേക്ക് കടന്ന ഇയാൾ നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെ 5 മണിയോടെ വടക്കുമ്പാട്ടെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.നേരത്തെ അക്രമ കേസിൽ ഇയാൾക്കെതിരെ കോടതി വാറൻ്റ് നിലവിലുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: