കുളിമുറിയിൽ കയറി വീട്ടമ്മയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ആലക്കോട്: വീട്ടിലെ കുളിമുറിയിൽ കുളിക്കുകയായിരുന്ന വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ആലക്കോട്ടെ ചപ്പിലി വി പിനെ(23)യാണ് എസ്.ഐ.കെ.ഷറഫുദ്ദീനും സംഘവും അറസ്റ്റു ചെയ്തത്.ഇക്കഴിഞ്ഞ 7 ന് രാത്രിയിലാണ് സംഭവം. 55 കാരിയായ വീട്ടമ്മ കുളിമുറിയിൽ കയറി കുളിക്കുന്നതിനിടെ അതിക്രമിച്ച് കയറിയ ഇയാൾ ബലാൽസംഗത്തിന് ശ്രമിച്ചതോടെ ബഹളം വെച്ച് വീട്ടുകാരെ അറിയിക്കുകയായിരുന്നു. കുളിമുറിയിൽ നിന്ന് ഇറങ്ങി ഓടിയ യുവാവ് ഒളിവിൽ പോയി. വീട്ടമ്മയുടെ പരാതിയിൽ കേസെടുത്ത പോലീസ് യുവാവിനെ അറസ്റ്റുചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റു ചെയ്തു.