കുപ്രസിദ്ധ അന്തർസംസ്ഥാന വാഹനമോഷ്ടാവ് അറസ്റ്റിൽ: പിടിയിലായത് 100 ഓളം കേസിലെ പ്രതി

കാസറഗോഡ്:
കേരള, കർണാടക. തമിഴ്നാട് സംസ്ഥാന ങ്ങളിൽ നിരവധി വാഹന മോഷണങ്ങൾ ഉൾപ്പെടെ നൂറോളം മോഷണകേസിലെ പിടികിട്ടാപ്പുള്ളി ആൾമാറാട്ടം നടത്തി വയനാട്ടിൽ കഴിയുന്നതിനിടെ കാസറഗോഡ് ഡിവൈ.എസ്.പി.പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡ് പിടികൂടി. കർണ്ണാടക മടിക്കേരിയിലെ
സോമവർപ്പെട്ട ഹോസപ്പെട്ടയിലെ
ഇബ്രാഹിം മടിക്കേരി എന്ന ഇബ്രാഹിംഉമ്പായി (46) യെയാണ് പോലീസ് അറസ്റ്റു ചെയ്തത്.20 വർഷമായി പോലീസിന് പിടികൊടുക്കാതെ വയനാട് തിരുനെല്ലിയിൽ ഹുസൈൻ എന്ന പേരിൽ ആൾമാറാട്ടം നടത്തി ഒളിവിൽ കഴിയവെയാണ് പിടികിട്ടാപ്പുളിയായ ഇയാളെ പോലീസ് പിടികൂടിയത്. പിടിയിലായ പ്രതികുപ്രസിദ്ധ വാഹന മോഷ്ടാവ് ശ്രീധരഷട്ടിയുടെ കൂട്ടാളിയാണ്. കാസറഗോഡ് ഡിവൈ.എസ്.പി.പി. ബാലകൃഷ്ണൻ നായരുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ് ഐ. സി.കെ.ബാലകൃഷ്ണൻ സീനിയർ സി.പി.ഒ. ശിവകുമാർ, സി.പി.ഒ ഓസ്റ്റിൻ തമ്പി ഡ്രൈവർ ഷമീർ എന്നിവർ ചേർന്നാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.നേരത്തെഇയാൾ തമിഴ്നാട്. മഹാരാഷ്ട്ര. ഗോവ കർണാടക എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയുന്നതിനിടെ നാല് തവണ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു