ദേശീയ പാതയിൽ ബക്കളത്ത് സ്വകാര്യ ബസ് മിനി ലോറിയിൽ ഇടിച്ച് അപകടം

തളിപ്പറമ്പ: ദേശീയപാതയിൽ ബക്കളത്ത് സിമെൻ്റ് ലോറിയിൽ സ്വകാര്യ ബസിടിച്ച് ഡ്രൈവർക്ക് ഗുരുതരം , യാത്രക്കാരനും പരിക്കേറ്റു.ലോറി ഡ്രൈവർ പാണപ്പുഴ സ്വദേശി രാജേഷ് (30), സ്വകാര്യ ബസിലെ യാത്രക്കാരൻ ബക്കളത്തെ എം.വി.ജനാർദ്ദനൻ (60) എന്നിവർക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെയാണ് അപകടം. സാരമായി പരിക്കേറ്റ ലോറി ഡ്രൈവറെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറ്റൊരു വാഹത്തെ ഓവർ ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം.