തളിപ്പറമ്പ് കൂർഗ് ബോർഡർ റോഡിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തളിപ്പറമ്പ്: തളിപ്പറമ്പ് കൂർഗ് ബോർഡർ റോഡിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നടുവിൽ സ്വദേശി നിസാമുദീനാണ് മരിച്ചത്. കൂവേരി സ്വദേശി അബിൻ രാജിനെ അതീവ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിലും മറ്റൊരാളെ കണ്ണൂരിലെ  സ്വകാര്യ  ആശുപത്രിയിലും പ്രവേശിപ്പിച്ചു.  ഇന്ന് രാത്രി 10 മണിയോടെ കാഞ്ഞിരങ്ങാട് ആർടിഒ ഗ്രൗണ്ടിന് സമീപത്തായിരുന്നു അപകടം. വാഹനങ്ങൾ കൂട്ടിയിടിച്ചതോടെ  റോഡിൽ തെറിച്ചു വീണ യുവാക്കളെ സമീപ വാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടു പേരുടെ നില ഗുരുതരം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: