പേരാവൂരിൽ നടന്ന കള്ളനോട്ട് കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത ലാപ്ടോപ്പും പ്രിൻ്ററും തിരിച്ച് ഉടമയെ ഏല്പിക്കാൻ കോടതി ഉത്തരവ്


പേരാവൂർ :പേരാവൂരിൽ നടന്ന കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ലാപ്ടോപ്പും പ്രിൻ്ററും തിരിച്ച് ഉടമയെ ഏല്പിക്കാൻ കോടതി ഉത്തരവിട്ടു. കേസന്വേഷണത്തിൻ്റെ ഭാഗമായി പ്രതി തിരുപ്പതി ജോലി ചെയ്തിരുന്ന സ്ഥാപന ഉടമയുടെ വീട് പരിശോധിച്ചപ്പോഴാണ് ലാപ്ടോപ്പും പ്രിൻററും പോലീസ് കസ്റ്റഡിയിൽ എടുത്തത്.അസ്വാഭാവികത കാണാത്തതിനാലും ശാസ്ത്രിയമായി തെളിയിക്കാത്തതിനാലും ഇവ തിരിച്ച് കൊടുക്കുവാൻ കൂത്തുപറമ്പ് ചീഫ് ജൂഡീഷ്യൽ മജിസ്‌ട്രെറ്റ് കോടതി അനുവദിക്കുകയായിരുന്നു.

കള്ളനോട്ട് കേസിലെ പ്രതി തിരുപ്പതി ജോലി ചെയ്യുന്ന ജെ.സി. ബിയുടെ ഉടമയും കോൺട്രാക്ടറുമായ വ്യക്തിയെ നവ മാധ്യമങ്ങളിലൂടെയും പോസ്റ്റർ ഒട്ടിച്ചും സമൂഹമധ്യത്തിൽ ചിലർ അപമാനിച്ചതായി പരാതിയുണ്ട്.വിദ്യാർത്ഥികളായ മക്കൾ ഉപയോഗിക്കുന്ന ലാപ്ടോപ്പും പ്രിന്ററും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയിലെടുത്തതിന്റെ പേരിൽ തനിക്കെതിരെ അപവാദപ്രചാരണം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആരോപണ വിധേയനായ വ്യക്തി അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: