ബസ് സമരം മാറ്റിവെച്ചു
കണ്ണൂർ : സ്വകാര്യ ബസ്സുകൾ നാളെ മുതൽ നടത്താനിരുന്ന ബസ്സ് സമരം മാറ്റിവച്ചു കോറോണ വിഷയവും ,സർക്കാരിന്റെ അന്യര്ത്ഥനയും മാനിച്ചാണ് സമരം മാറ്റിവച്ചതെന്നു സ്വകാര്യാ ബസ്സ് ഉടമസ്ഥ സംഘം സംയുകത സമരസമിതി നേതാക്കൾ അറിയിച്ചു.
ബസ്സുടമാ സംയുക്ത സമര സമതി ഉന്നയിച്ച വിവിധ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായ നടപടികള്‍ സ്വീകരിച്ചുവരികയാനിന്നു ഗതാഗത വകുപ്പ് മന്ത്രി നേതാക്കളെ അറിയിച്ചു. സംസ്ഥാനത്ത് നിലവിലുള്ള സാഹചര്യത്തില്‍ പൊതുഗതാഗത രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വളരെയധികം ജാഗരൂകരായി പ്രവര്‍ത്തിക്കേണ്ട സമയമാണ്. കൊറോണ രോഗത്തിന്റെ ഭീഷണി നേരിട്ടുവരുന്ന ഈ സമയത്ത് സംസ്ഥാന സര്‍ക്കാരിന്റെ നടപടികളുമായി ഇപ്പോള്‍ ബസ്സുടമകള്‍ സഹകരിക്കണമെന്ന് ഗതാഗത വകുപ്പുമന്ത്രി അഭ്യര്‍ത്ഥിച്ചു. കൂടാതെ വിവിധ പരീക്ഷകള്‍ നടന്നുവരുന്ന സമയം കൂടി ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും പ്രയാസമുണ്ടാക്കുന്ന സമര പരിപാടികളില്‍ നിന്നും ബസ്സുടമകള്‍ പിന്മാറണം എ.കെ. ശശീന്ദ്രന് അഭ്യര്‍ത്ഥിച്ചു. ഇതേ തുടർന്നാണ് ബസ് സമരം മാറ്റി വച്ചത്