അതിഥി സംസ്ഥാന തൊഴിലാളികൾ ആധുനിക കേര ളത്തിന്റെ ശില്പികൾ :എം.ജോസഫ് ജോൺ

കണ്ണൂർ: അതിഥി സംസ്ഥാന തൊഴിലാളികൾ ആധുനികകേരളം കെട്ടിപ്പെടുത്ത ശില്പികളെന്ന് FlTU സംസ്ഥാന ജനറൽ സെക്രട്ടറി എം.ജോസഫ് ജോൺ പ്രസ്താവിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലക്ഷത്തിലധികം തൊഴിലാളികൾ കണ്ണൂർ ജില്ലയിൽ ജോലി ചെയ്തുവരുന്നു. യാതൊരു അടിസ്ഥാന സൗകര്യങ്ങളോ തൊഴിൽ സുരക്ഷയോ പ്രാഥമിക മനുഷ്യാവകാശങ്ങളോ അവർക്ക് ലഭിക്കുന്നില്ല. ഇന്റർ സ്റ്റേറ്റ് മൈഗ്രന്റ് വർക്ക്മെൻ ആക്ട് 1979 നടപ്പിലാക്കണമെന്നും അതിഥി സംസ്ഥാന തൊഴിലാളികൾക്കായി സബ്സിഡി റേഷൻ സംവിധാനം, മതിയായ റെയിൽവേ സംവിധാനം, പോലീസ് സ്റ്റേഷനുകളിൽ പരാതി പരിഹാര സെൽ തുടങ്ങിയ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി സർക്കാർ സമഗ്രമായ നിയമം നിർമ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇന്ത്യൻ ട്രേഡ് യൂണിയൻസ് (FITU) വിന്റെ കീഴിൽ രൂപീകരിച്ച “കേരൾ പ്രവാസി ശ്രമിക് ആന്തോളൻ” കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. FITU കണ്ണൂർ ജില്ലാ പ്രസിഡൻറ് എ.അഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡൻറ് സൈനുദ്ദീൻ കരിവെള്ളൂർ, ഫ്രറ്റേണിറ്റി മൂവ്മെൻറ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ടന്റ് മിസ്ഹബ് ഇരിക്കൂർ, സാജിദ സജീർ,എൻ.എം ശഫീഖ്,എ.ഹാരിസ്, മനോജ് കുമാർ, മുഹ്സിൻ ഇരിക്കൂർ, ലില്ലി ജയിംസ്, തേസ്യാമ, ബാവ കൂടാളി, റഹ്മാൻ ബംഗാൾ, പ്രതീപ് വിശ്വാസ് എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: