സാന്ത്വന കേന്ദ്രത്തിൽ അന്തേവാസികൾക്ക് ഭക്ഷണമൊരുക്കി മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു.

കണ്ണൂർ: മുസ്ലിം ലീഗിന്റെ എഴുപത്തിയൊന്നാം വാർഷിക ദിന പരിപാടിയുടെ ഭാഗമായി മുഴപ്പിലങ്ങാട് പഞ്ചായത്തിലെ പാച്ചാക്കര ശാഖ മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകരും നേതാക്കളും എളയാവൂർ സി.എച്ച്.സെന്ററിന്റെ സാന്ത്വന കേന്ദ്രം സന്ദർശിക്കുകയും കേന്ദ്രത്തിലെ അശരണരും ആലംഭഹീനരുമായ രോഗികൾക്ക് ഉച്ച ഭക്ഷണം നൽകികൊണ്ട് ഈ ദിനം സമുചിതമായി ആചരിച്ചു. സ്ഥാപക ദിനത്തോടനുബന്ധിച്ച് പാച്ചാക്കര ശാഖയിൽ മറ്റു വിവിധങ്ങളായ പരിപാടികളും സംഘടിപ്പിച്ചു. പ്രസ്തുത ശാഖ പരിധിയിലെ പള്ളിയിൽ ഏറെ കാലം മുഅദിനായി സേവനം ചെയ്ത മലപ്പുറം താനൂർ സ്വദേശി ഖാലിദ് എന്നവർ സി.എച്ച്.സെന്ററിലെ അന്തേവാസിയാണ്. രോഗാതുരനായ ഇദ്ദേഹത്തെ ഇവിടെ എത്തിച്ചത് പാച്ചാക്കര ശാഖയിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളാണ്. സി.എച്ച്.സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബഹുമുഖ സ്ഥാപനങ്ങൾ സന്ദർശിച്ച നേതാക്കളും പ്രവർത്തകരും സെന്ററിന്റെ പ്രവർത്തനങ്ങളെ ആശീർവദിച്ചു. നേതാക്കളായ മുനീർ പാച്ചാക്കര, എ.പി.ഷാഫി, ഇർഷാദ് അവ്വാൽ, സഹീദ്.പി, ശിഹാബ് കെ.എൻ.പി., അഷ്ക്കർ ബത്തയിൽ, അബ്ദുൾ അസീസ്, താഹിർ.കെ.വി, ഫജീസ് സുരഭി തുടങ്ങിയവരാണ് സി.എച്ച്.സെന്റർ സന്ദർശിച്ചത്. സി.എച്ച്.സെന്ററിലെത്തിയ നേതാക്കളേയും പ്രവർത്തകന്മാരേയും ചെയർമാൻ സി.എച്ച്.മുഹമ്മദ് അഷ്റഫ്, ജനറൽ സിക്രട്ടറി കെ.എം.ഷംസുദ്ദീൻ, ആർ.എം. ഷബീർ, അബ്ദുള്ള മൗവ്വഞ്ചേരി എന്നിവർ സ്വീകരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: