അഴിക്കോട് സൗഹൃദ റെസിഡൻസ് അസോസിയേഷൻ ഉദ്ഘാടനവും സൗജന്യ വൃക്ക രോഗനിർണയ ക്യാമ്പും നടത്തി

അഴിക്കോട് സൗഹൃദ റെസിഡൻസ് അസോസിയേഷൻ ഉദ്‌ഘാടനവും സൗജന്യ വൃക്ക രോഗനിർണയ ക്യാമ്പും വൃക്ക പരിചരണ ബോധവത്കരണ ക്ലാസും പൂതപ്പാറ സൗത്ത് യൂ. പി. സ്കൂളിൽ നടന്നു. റെസിഡെൻസ് അസോസിയേഷൻ ഉദ്ഘാടനം അഴിക്കോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. പ്രസന്നയും വൃക്ക രോഗ നിർണയ ക്യാമ്പ് ഡിവൈഎസ്പി. ടി. കെ. രത്‌നകുമാറും കിഡ്നി പരിചരണബോധവൽക്കരണം സംബന്ധിച്ചു ജില്ലാ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോക്ടർ. B. സന്തോഷ് ക്ലാസ്സ്‌ എടുത്തു. എ. പി. ഹംസക്കുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പി. ജ്യോതി, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ പി. സിന്ധു, ടി. മാലിനി, അഴിക്കോട് സർവീസ് കോ. ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്‌ എം. എൻ. രവീന്ദ്രൻ, ജില്ലാ ചൈൽഡ് റൈറ്റ് ഒബ്സർവേറ്ററി കോഡിനേറ്റർ ടി.ബി. അബ്ദുൽ സത്താർ ഹാജി, ഡോക്ടർ.കെ. പി. ധനലക്ഷ്മി, അരുണ ടീച്ചർ, അബ്ദുൽ നിസാർ വായിപ്പറമ്പ്, എ. കെ. ഗൗതമൻ. എന്നിവർ പ്രസംഗിച്ചു. ഇ. വിനോദൻ സ്വാഗതവും സി. എ. ശാഹുൽ ഹമീദ് നന്ദിയും പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: