ചീട്ടുകളി ഏഴംഗ സംഘം അറസ്റ്റിൽ

പയ്യന്നൂർ:പണം വെച്ച്ചീട്ടുകളി ഏഴംഗ സംഘത്തെ പോലീസ് പിടികൂടി.പയ്യന്നൂർ പുഞ്ചക്കാടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ പണം വെച്ച്ചീട്ടുകളിക്കുകയായിരുന്ന തൃക്കരിപ്പൂരിലെ മുഹമ്മദ് അലി, പുഞ്ചക്കാട് സ്വദേശികളായ വിജയൻ ,സേവ്യർ, രാമന്തളി സ്വദേശികളായ വിനോദ്, ശശി, രഞ്ജിത്, ഉമാമഹേശ്വരൻ എന്നിവരെയാണ് എസ്.ഐ.പി. വിജേഷും സംഘവും പിടികൂടിയത്. കളിസ്ഥലത്ത് നിന്നും 47,760 രൂപ പോലീസ് കണ്ടെടുത്തു.