3 .6 കിലോ കഞ്ചാവുമായി അറസ്റ്റിൽ

കാസറഗോഡ് :ആന്ധ്രയിൽ നിന്ന് മൊത്തമായി കഞ്ചാവ് എത്തിച്ച് ജില്ലയിൽ വിതരണം നടത്തുന്ന പ്രധാനപ്രതി പിടിയിൽ.നായന്മാർമൂല ആലംപാടിയിലെ തായൽ ശരീഫമൻസിലിൽ എൻ.എം.മുഹമ്മദ് കബീർ എന്ന ആലംപാടി കബീറിനെ(38)യാണ് കാസറഗോഡ് ഡിവൈ.എസ്.പി.പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മഞ്ചേശ്വരം കുഞ്ചത്തൂരിൽ വെച്ച് അറസ്റ്റു ചെയ്തത്.പ്രതി യിൽ നിന്നും 3.6 കിലോ കഞ്ചാവ് ശേഖരം പോലീസ് പിടിച്ചെടുത്തു.
ദിവസങ്ങൾക്ക് മുമ്പ് 45 കിലോ കഞ്ചാവുമായി പോലീസ് പിടികൂടിയ പ്രതികളെ ചോദ്യം ചെയ്‌തപ്പോഴാണ് കഞ്ചാവ് മൊത്ത വിതരണം നടത്തുന്ന മുഹമ്മദ് കബീറിനെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ആന്ധ്രയിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് ജില്ലപോലീസ് മേധാവി വൈഭവ് സക്സേന ഐ പി എസ് ആന്ധ്രാ പോലീസുമായി ബന്ധപ്പെടുകയും ആന്ധ്രാ പോലീസിന്റെ സഹായത്തോടെ പ്രതിയെ വിശാഖപട്ടണത്തിൽ നിന്നും പിടികൂടുകയായിരുന്നു.പ്രതിയെ ചോദ്യം ചെയ്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മഞ്ചേശ്വരം കുഞ്ചത്തൂർ നിന്നും 3.6 കിലോ കഞ്ചാവ് പിടികൂടിയത്. പ്രതിയെ പിടികൂടിയ സംഘത്തിൽ കാസറഗോഡ് ഡി.വൈ.എസ്.പി. പി.ബാലകൃഷ്ണൻ നായർ. ഇൻസ്‌പെക്ടർ മനോജ് വി വി. എസ്. ഐ. ബാലകൃഷ്ണൻ സി.കെ,. സീനിയർ സിവിൽ പോലീസർശിവകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ
മാരായ ഗോകുല. എസ്, ഷജീഷ്. ഡ്രൈവർ രഞ്ജിത്ത് എന്നിവരും ഉണ്ടായിരുന്നു