എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ

ചന്തേര: മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി യുവാവിനെ പോലീസ് പിടികൂടി.നീലേശ്വരം ഓർച്ച സ്വദേശിയും പടന്ന കോട്ടയം താറിൽ താമസക്കാരനുമായ ഹൗസിയ മൻസിലിൽ മുഹമ്മദ് ഷർഖാനെ (31)യാണ് ചന്തേര പോലീസ് ഇൻസ്പെക്ടർ പി.നാരായണനും സംഘവും പിടികൂടിയത്. പടന്ന കോട്ടയം താറിൽ വെച്ച് ഇന്നലെ വൈകുന്നേരമാണ്2.15 ഗ്രാം മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി പ്രതി പോലീസ് പിടിയിലായത്.അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും