കെ-റെയിൽ: പള്ളിക്കുന്നിലും കല്ലിട്ടു; പ്രതിഷേധവുമായി വീട്ടമ്മമാർ

ചിറക്കൽ: കെ-റെയിലിന് വേണ്ടി ബുധനാഴ്ച ചിറക്കൽ റെയിൽവേ സ്റ്റേഷന് സമീപത്തെ വീട്ടുപറമ്പിലും പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിന് സമീപവും പള്ളിക്കുന്ന് പാലം ഭാഗത്തും സർവേക്കല്ല് പതിച്ചു.

പള്ളിക്കുന്നിൽ കല്ലിടുമ്പോൾ 25 ഓളം വീട്ടമ്മമാർ കല്ലിടുന്നതിന്റെ സമീപം വന്ന് പ്രതിഷേധം പ്രകടിപ്പിച്ചു. ചിലരുടെ വീട്ടുമുറ്റത്താണ് കല്ലിട്ടത്. കണ്ണൂർ ടൗൺ പോലീസിന്റെ കനത്ത കാവലിലായിരുന്നു കല്ലിടൽ. അതിനിടെ ചൊവ്വാഴ്ച ചിറക്കൽ പഴയ റെയിൽവേ ഗേറ്റിന് സമീപമിട്ട കല്ലുകൾ പിഴുതിമാറ്റിയ കേസിൽ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്ത കെ-റെയിൽ വിരുദ്ധ ജനകീയ സമിതി പ്രവർത്തകരായ രാജേഷ് പാലങ്ങാട്, കാപ്പാടൻ ശശിധരൻ എന്നിവർക്ക് ബുധനാഴ്ച ജാമ്യം ലഭിച്ചില്ല. വ്യാഴാഴ്ച ഇവരുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: