ഇരിട്ടി ചാവശ്ശേരി ഇരുപത്തി ഒന്നാം മൈലിൽ കാറും ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവർ മരിച്ചു

ഇരിട്ടി: ചാവശേരി ഇരുപത്തിയൊന്നാം മൈലിൽ കാറും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കീഴൂർ കൂളിച്ചെമ്പ്രയിലെ കുഞ്ഞുവീട്ടിൽ എം.കെ. നിമേഷ് (30) ആണ് മരിച്ചത്.
പരിക്കേറ്റ ബൈക്ക് യാത്രികനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരിട്ടി മട്ടന്നൂർ റോഡിൽ ചാവശേരി ഇരുപത്തിയൊന്നാം മൈൽ ബസ് സ്റ്റോപ്പിന് സമീപം ബുധനാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു അപകടം. ഇരിട്ടി ഭാഗത്ത് നിന്നും മട്ടന്നൂരിലേക്ക് പോകുകയായിരുന്ന ഓട്ടോ റിക്ഷയും മട്ടന്നൂർ ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുഇതിനിടെ എത്തിയ ബൈക്കും അപടത്തിനടയിൽ പെടുകയായിരുന്നു. പരിക്കേറ്റ ഓട്ടോ ഡ്രൈവറെയും ബൈക്ക് യാത്രികനേയും മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനിടെ ഓട്ടോഡ്രവർ നിമേഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
അപകടത്തിൽ ഓട്ടോ റിക്ഷയുടെയും കാറിന്റെ മുൻഭാഗവും ബൈക്കും തകർന്നു. മട്ടന്നൂരിൽ നിന്നും പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കി.
മരിച്ച നിമേഷ് കീഴൂരിലെ ഓട്ടോ തൊഴിലാളിയാണ്. ഇരിട്ടി കൂളിച്ചെമ്പ്രയിലെ കുഞ്ഞു വീട്ടിൽ മാധവൻ – പ്രേമവല്ലി ദമ്പതികളുടെ മകനാണ് നിമേഷ്. സഹോദരി നിമിഷ.