പിൻ വാതിൽ നിയമനത്തിനെതിരെ യൂത്ത് ലീഗ് താലൂക്ക് ഓഫീസ് മാർച്ച് നടത്തി

 

ഇരിട്ടി: പി.എസ്.സി യെ നോക്കുകുത്തിയാക്കി സർക്കാർ നടത്തുന്ന പിൻ വാതിൽ നിയമനത്തിനെതിരെ യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്കോഫിസിലേക്ക് മാർച്ച് നടത്തി. ഓഫിസിന് സമീപം ഇരിട്ടി ഡി.വൈ. എസ്.പി. പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിൽ മാർച്ച് തടഞ്ഞു. ബാരിക്കേഡ് തള്ളിനിക്കാനുള്ള സമരക്കാരുടെ ശ്രമവും വിജയിച്ചില്ല. മാർച്ച് സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സിറാജ് പൂക്കോത്ത് അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മുണ്ടേരി ,സി. അബ്ദുള്ള, സമീർ പുന്നാട്, കെ.പി. അജ്മൽ എന്നിവർ പ്രസംഗിച്ചു. സവാദ് പെരിയത്തിൽ, എം.കെ.ഗഫൂർ, സി.മഹറൂഫ്, സുഫൈൽ പൊയിലൻ, ഫവാസ്, നിയാസ്, കെ.വി. ഷക്കീർ എന്നിവർ നേതൃത്വം നൽകി. പ്രവർത്തകർ പിരിഞ്ഞു പോകുന്നതിനിടെ നേരിയ തോതിൽ ഉന്തും തള്ളും ഉണ്ടായയെങ്കിലും പോലിസും നേതാക്കളും ഇടപെട്ട് ശാന്തരാക്കി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: