സൈബർ തട്ടിപ്പ് വീണ്ടും വ്യാപകമാകുന്നു; പോലീസുദ്യോഗസ്ഥന്റെ കുറിപ്പ് വൈറലാവുന്നു

സൈബർ തട്ടിപ്പ് വീണ്ടും വ്യാപകമാകുന്നു. വിവിധ തരത്തിലുള്ള സൈബർ തട്ടിപ്പുകളാണ് നിലവിൽ ധാരാളം അരങ്ങേറുന്നത്. അതിനിടെ കോവിഡ് വാക്സിൻ ലഭ്യമാകുന്നതിനുള്ള വിവരങ്ങൾ ചോദിച്ചും ഫോൺ വിളികൾ എത്തുന്നതും മറ്റൊരു സൈബർ തട്ടിപ്പ് ആണോ എന്നതിലും നിജസ്ഥിതി ഉറപ്പു വരുത്തേണ്ടതുണ്ട്. സോഷ്യൽ മീഡിയയിൽ കൂടി സൗഹൃദം സ്ഥാപിച്ചു കൊണ്ട് അശ്ലീല വീഡിയോകൾ അയച്ചും അതിന്റെ സ്ക്രീൻഷോട്ട് തുടങ്ങിയവ സുഹൃത്തുക്കൾക്ക് അയക്കുമെന്ന് പണം തട്ടുന്നതും പതിവാണ്. സൈബർ തട്ടിപ്പുകളെ കുറിച്ചും അതിൽ ശ്രദ്ധ ചെലുത്തേണ്ട കാര്യങ്ങളെ കുറിച്ചും കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ സഞ്ജയ് കണ്ണാടിപ്പറമ്പിന്റെ ഫേസ്ബുക്ക് പേജ് പോസ്റ്റും ശ്രദ്ധേയമാണ്.

സഞ്ജയ് കണ്ണാടിപ്പറമ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് :

” പ്രിയ സുഹൃത്തുക്കളെ വിവിധ രീതിയിലുള്ള സൈബർ തട്ടിപ്പുകൾ ധാരാളം അരങ്ങേറുന്നുണ്ട് ഏറ്റവും പുതുതായി കോവിഡ് വാക്സിൻ ലഭ്യമാക്കുന്നതിനുള്ള വിവരങ്ങൾ ചോദിച്ചും തെറ്റായ ഫോൺ കാളുകൾ വരുന്നതായും അറിയാൻ കഴിഞ്ഞു അതിലും നിജസ്ഥിതി ഉറപ്പു വരുത്തുക മറ്റൊരു തട്ടിപ്പ് എന്താണെന്ന് വച്ചാൽ സോഷ്യൽ മീഡിയായിൽ കൂടി സൗഹൃദം സ്ഥാപിച്ച് അശ്ശീല വീഡിയോകൾ അയച്ച് അതിൻ്റെ സ്ക്രീൻ ഷോട്ട് സുഹൃത്തുക്കൾക്ക് അയക്കുമെന്ന് പറഞ് പണം തട്ടുക അറിയാത്ത ആരുമായും സൗഹൃദം സ്ഥാപിക്കാതിരിക്കുക എന്നതല്ലാതെ മറ്റൊരു വഴിയും ഇല്ല
ഇപ്പോൾ ഏറ്റവും വ്യാപകമായത് വ്യാജ ഇൻസ്റ്റൻറ് ലോൺ ആപ്പുകളാണ് ചെറിയ തുകകൾ ഒരു ഈടും ഇല്ലാതെ പെട്ടെന്ന് ലഭിക്കുമ്പോൾ ആളുകൾ പെട്ടെന്ന് വീണുപോകുന്നു ആപ്പ് ഡൗൺ ലോഡ് ചെയ്യുമ്പോൾ നാം കൊടുക്കുന്ന പെർമിഷനുകൾ നമുക്ക് തന്നെ പാരയാകും ഫോണിലുള്ള മുഴുവൻ വിവരങ്ങളും ചോർത്തുന്ന കമ്പനി വൻ പലിശക്ക് കടം കൊടുത്ത പണം കിട്ടാതാവുമ്പോൾ നമ്മുടെ സ്വകാര്യത നമ്മുടെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് അയക്കുമെന്ന് പറഞ്’ ഭീക്ഷണി പെടുത്തുകയും ചെയ്യുന്നു നിയമപരമായ് അല്ലാതെ യാതൊരു വിധത്തിലും റിക്കവറിക്കും കമ്പനിക്ക് അധികാരമില്ല അതിനാൽ എല്ലാവരും വളരെയധികം ശ്രദ്ധിക്കുക ഈ കാലഘട്ടത്തിൽ ഏല്ലാ ആധുനിക സാങ്കേതിക വിദ്യയും നമുക്ക് നിഷേധിക്കാനൊന്നും പറ്റില്ല അതിൻ്റെ ഗുണങൾ ഈ തിരക്ക് പിടിച്ച ജീവിതകാലത്ത് ഏറെ പ്രയോജനകരമാണ് അത് കൊണ്ട് എല്ലാ കാര്യത്തിലും അല്പം ശ്രദ്ധ കൊടുക്കുക ഇത്തരം സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമ്പോൾ ഒരു നിമിഷം കൂടി ആലോചിക്കുക ഉറപ്പ് വരുത്തുക എല്ലാ ആഴ്ചയും.ബാങ്ക് അക്കൗണ്ട് പരിശോധിക്കുക
ഒന്ന് രണ്ട് കാര്യങ്ങൾ താഴെ പറയുന്നു ശ്രദ്ധിക്കുക
OLX പോലെയുള്ള കൊമേർസ് സ്ഥാപനങ്ങളിൽ വ്യാജ ഉല്പന്നങ്ങളുടെ Details ചെറിയ വിലകാണിച്ച് പോസ്റ്റ് ചെയ്ത് ആൾക്കാരെ ആകർഷകമാക്കി പണം തട്ടുന്ന സംഭവങ്ങളും സാധാരണമായിരിക്കയാണ് മിലിട്ടറി ഉദ്യോഗസ്ഥരുടെ വ്യാജ ID കാർഡുകൾ കാണിച്ചായിരിക്കും പരിചയപ്പെടുക യാതൊരു കാരണവശാലും അത്തരം തട്ടിപ്പുകളിൽ ചെന്ന് വീഴരുത് അതുപോലെ വ്യാജ ID കാർഡ് കാണിച്ച് ഭക്ഷണം ഓർഡർ ചെയ്യുക Consumer goods ഓർഡർ ചെയ്യുക പണം പേയ്മെൻറ് നടത്താൻ Bank Details ആവശ്യപ്പെടുക വലിയ ഓർഡർ കിട്ടുമ്പോൾ നിജസ്ഥിതി ഉറപ്പു വരുത്താതെ പെട്ടെന്ന് വീണുപോയാൽ പണം പോയത് തന്നെ അടുത്ത തട്ടിപ്പ് ഇങനെ
സോഷ്യൽ മീഡിയായിൽ നിന്നും ഉള്ള Fake lD യിൽ നിന്നും പണം ആവശ്യപ്പെട്ടിട്ടുള്ള തട്ടിപ്പുകൾ ധാരാളമുള്ള ഈ കാലത്ത് എത്ര അടുത്ത സുഹൃത്ത് ആയാലും സോഷ്യൽ മീഡിയ വഴിയുള്ള പണം ചോദിക്കൽ നിരുൽസാഹപ്പെടുത്തുക ഇലക്ട്രോണിക് പെയ്മെൻറിൽ മുഴുവൻ വിവരങ്ങളും വായിച്ചു നോക്കി മാത്രം പെയ്മെൻ്റ് നടത്തുക (കാരണം നിങ്ങളുടെ പണം അക്കൗണ്ടിൽ നിന്നും പിൻ വലിക്കട്ടെ എന്ന് ചോദിച്ച് വരുന്ന റിക്വസ്റ്റ് വരും അർത്ഥം മനസിലാക്കി മാത്രം Agree ചെയ്യുക) അതുപോലെ വ്യാപാര സ്ഥാപനങ്ങളിൽ നേരിട്ട് എത്തി വ്യാപാരം നടത്തി ഓൺലൈൻ ട്രാൻസ് കാഷൻ വഴി പരിചയമില്ലാത്ത ഉപഭോക്താവ് പണമിടപാട് നടത്തുമ്പോൾ വ്യാപാര സ്ഥാപനത്തിൻ്റെ അക്കൗണ്ടിൽ പണം വന്ന് എന്ന് ഉറപ്പായതിനു ശേഷം ഇടപാടുകൾ പൂർത്തിയാക്കുക ഇ കോമേർസുമായി ബന്ധപ്പെട്ട് വരുന്ന സമ്മാന ഓഫറുകൾ കൃത്യമായി വെരിഫൈ ചെയ്യുക 90% വും സമ്മാന ഓഫറുകൾ തട്ടിപ്പ് ആയിരിക്കും ATM/DEBIT കാർഡ് വിവരങ്ങൾ ആരുമായും പങ്ക് വെക്കാതിരിക്കുക
CV V ഓർത്ത് വച്ചതിനു ശേഷം മാർക്കർ പേന കൊണ്ട് മായ്ക്കുക OT P നിങ്ങളുടെ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക ആർക്കും ഷെയർ ചെയ്യരുത് നിങളുടെ ATM കാർഡ് ഡിറ്റെയ്ൽസ് ചോദിച്ച് തട്ടിപ്പുകാർ മാത്രമെ വിളിക്കുകയുള്ളു എന്ന് ക്യത്യമായി മനസിലാക്കുക മറ്റൊരു കാര്യം നിങ്ങളെപ്പറ്റി വിലയിരുത്തുവാൻ സൈബർ ലോകത്ത് ഒരു കുട്ടം ആളുകൾ തന്നെ പ്രവർത്തിക്കുന്നുണ്ട് ആയതിനാൽ നിങ്ങളുടെ രുചി /ആവശ്യം/ആഗ്രഹം / സൈബർ നിരക്ഷരത എന്നിവ അവർ കൃത്യമായി മനസിലാക്കും അതിനനുസരിച്ചുള്ള സന്ദേശങ്ങൾ SMS ആയും ലിങ്ക് ആയും നിങ്ങളുടെ ഫോണിലേക്ക് വന്നു കൊണ്ടിരിക്കും ആയത് കൊണ്ട് തന്നെ അനാവശ്യമായതും സെക്യുർ അല്ലാത്തതുമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ ചിലപ്പോൾ നിങ്ങളുടെ ഫോണിലെ വിവരങ്ങൾ നഷ്ടപ്പെട്ടേക്കാം അതുപോലെ അനാവശ്യമായി APP കൾ ഡൗൺലോഡ് ചെയ്ത് വെക്കാതിരിക്കുക PLAY PROTECT APP കൾ മാത്രം ഡൗൺലോഡ് ചെയ്യുക ഗെയിം കളിക്കാൻ കുട്ടികൾക്ക് ബാങ്കിങ് സേവനങ്ങൾ നടത്തുന്ന മൊബെൽ ഫോൺ കൊടുക്കാതിരിക്കുക അതുപോലെ നമ്മുടെ വിവരങ്ങൾ അനാവശ്യമായി ആർക്കും നൽകാതിരിക്കുക
രോഗം വന്ന് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുക സൈബർ തട്ടിപ്പ് മായി ബന്ധപ്പെട്ട് ഏതെങ്കിൽ തരത്തിൽ പണം നഷ്ടപെടാൻ സാധ്യതയുണ്ടെങ്കിൽ ഉടൻ നിങ്ങളുടെ ബേങ്കിലും സൈബർ പോലീസ് സ്റേഷനിലും അറിയിക്കുക
സഞ്ജയ് സീനിയർ സിവിൽ പോലീസ് ഓഫിസർ കണ്ണൂർ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: