മരടിൽ ട്രയൽ റൺ പൂർത്തിയായി ; ഇനി ആശങ്ക വേണ്ട

ഫ്ലാറ്റുകളില്‍ നിയന്ത്രിത സ്ഫോടനത്തിന് ഒരു രാത്രി ബാക്കി നില്‍ക്കെ മരടില്‍ ട്രയല്‍ റണ്‍ പൂര്‍ത്തിയായി . ആല്‍ഫ സെറീനിലും എച്ച്‌.ടു.ഒയിലും ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐ,ജി വിജയ് സാക്കറെ അറിയിച്ചു . ശബ്ദം കുറവാണെന്ന വിലയിരുത്തലില്‍ സൈറണ്‍ ശബ്ദത്തില്‍ ചെറിയ മാറ്റം വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മരട് നഗര സഭ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ ഒരുക്കിയ കണ്ട്രോള്‍ റൂമില്‍ കലക്ടറും ഐ.ജിയും അടങ്ങുന്ന ഉന്നത തല സംഘം പരിശോധന നടത്തി.സാങ്കേതിക സമിതി യോഗത്തിന് എത്തിയ അംഗങ്ങള്‍ ഫ്ളാറ്റുകളില്‍ അന്തിമ പരിശോധന തുടങ്ങി. ഗോള്‍ഡന്‍ കായലോരവും ജെയിന്‍ ഫ്ലാറ്റും ആല്‍ഫ സെറീനും എച്ച്‌. ടു.ഒയും സന്ദര്‍ശിച്ച സ്ഫോടന വിദഗ്ധന്‍ എസ്ബി സര്‍വാത്തെ മുന്നൊരുക്കങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി. കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ജോലികള്‍ ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: