കളിയിക്കാവിളയില്‍ വെടിയേറ്റ് മരിച്ച എ.എസ്.ഐയുടെ കുടുംബത്തിന് ഒരു കോടി രൂപ

വെടിയേറ്റ് മരിച്ച എ.എസ്.ഐ വില്‍സണ് ഒരു കോടി രൂപ സഹായധനം. തമിഴ്നാട് സര്‍ക്കാരാണ് ഒരു കോടി രൂപ പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.ജോലിയില്‍ നിന്ന് വിരമിക്കാന്‍ 15 മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് എ.എസ്.ഐവില്‍സണ്‍ ചെക്ക് പോസ്റ്റില്‍ വെടിയേറ്റ് മരിച്ചത്. മാര്‍ത്താണ്ഡം പരിത്തിവിളയില്‍ യേശുദാസിന്റെ മകനാണ് . ഏഞ്ചല്‍ മേരിയാണ് ഭാര്യ. മൂത്തമകള്‍ റെനീജ വിവാഹിതയാണ് . ബുദ്ധി സ്ഥിരതയില്ലാത്ത ഇളയമകള്‍ വിനീതയെ രാവിലെ ബൈക്കില്‍ സ്‌കൂളില്‍ കൊണ്ട് പോകുന്നതും തിരികെ കൂട്ടികൊണ്ട് വരുന്നതും വില്‍സനായിരുന്നു.
വില്‍സണ്‍ തമിഴ്നാട് പൊലീസില്‍ സ്‌പോര്‍ട്സ് ക്വാട്ടയില്‍ പ്രവേശനം നേടിയ വില്‍സന് മുപ്പത് വര്‍ഷത്തോളം സര്‍വീസുണ്ട് . രണ്ട് വര്‍ഷം മുമ്ബ് പ്രൊമോഷനെ തുടര്‍ന്ന് കളിയിക്കാവിള പൊലീസ് സ്റ്റേഷനില്‍ സ്‌പെഷ്യല്‍ എസ്.ഐയായി . കഴിഞ്ഞ നവംബറില്‍ മാര്‍ത്താണ്ഡത്ത് ബൈക്കപകടത്തില്‍ തലക്ക് പരിക്കേറ്റ വില്‍സന്‍ 15 ദിവസത്തോളം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ മാസം ഒന്നിനാണ് വീണ്ടും ജോലിക്കെത്തിയത്. എ.എസ്.ഐ വിത്സന്റെ കുടുംബത്തിന് സഹായം നല്‍കണമെന്നാവശ്യപ്പെട്ട് മാര്‍ത്താണ്ഡത്ത് ദേശിയ പാത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: