നജീബ് എവിടെ ? കനയ്യ കുമാർ ചോദിക്കുന്നു

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയെ ദുരുപയോഗം ചെയ്യുന്നതും കുറ്റപ്പെടുത്തുന്നതും രാജ്യത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ലെന്ന് കനയ്യ കുമാര്‍. പോലീസിന് കാണാതായ നജീബിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ ജെഎന്‍യുവിലെ ചവറ്റുകൊട്ടയില്‍ നിന്നും 3000 ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തി. അവര്‍ എങ്ങനെയാണ് അത് എണ്ണിത്തിട്ടപ്പെടുത്തിയതെന്ന് തനിക്ക് അറിയില്ലെന്നും കനയ്യ കുമാര്‍ പറഞ്ഞു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് ജെഎന്‍യു വിദ്യാര്‍ത്ഥിയായിരുന്ന നജീബിനെ കാണാതാകുന്നത്. ഈ കേസ് പിന്നീട് സിബിഐ അവസാനിപ്പിക്കുകയായിരുന്നു.ജെഎന്‍യു ക്യാമ്ബസില്‍ മുഖംമൂടി ധാരികള്‍ ആക്രമണം നടത്തിയതിന് പിന്നാലെ സര്‍വകലാശാലയ്ക്കും ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കുമെതിയെ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായ രീതിയില്‍ വിദ്വേഷ പ്രചാരണം നടക്കുന്നുണ്ട്. ജെഎന്‍യുവിലെ തുഡ്കെ- തുഡ്കെ ഗ്യാംഗ് ഈ ആക്രമണം അര്‍ഹിക്കുന്നുണ്ടെന്നായിരുന്നു പ്രചാരണം. അക്രമികള്‍ക്ക് സഹായം നല്‍കുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും കനയ്യ കുമാര്‍ വിമര്‍ശിച്ചു.ടുക്‌ഡേ ടുക്‌ഡേ ഗ്യാംഗിന്റെ തലവന്‍ എന്ന് വിളിക്കപ്പെടുന്നതില്‍ തനിക്ക് അഭിമാനമേ ഉളളൂ എന്നും ജെഎന്‍യുവിനൊപ്പം നില്‍ക്കുകയാണെങ്കില്‍ നിങ്ങളെ ഇടതുപക്ഷക്കാരനെന്ന് അവര്‍ മുദ്ര കുത്തുമെന്നും കനയ്യ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: