പയ്യന്നൂര്‍ കണ്ടോത്ത് ഓട്ടോയില്‍ കാറിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

പയ്യന്നൂര്‍:നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ കാറിടിച്ച് ഓട്ടോയിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്ക്.വെള്ളൂർ പഴയ തെരുവിലെ കെ. രാഘവന്‍(62)ഓട്ടോ ഡ്രൈവര്‍ മട്ടന്നൂര്‍ ശിവപുരത്തെ നാസര്‍(45),മകന്‍ ഷാനിദ്(11) എന്നിവര്‍ക്കാണ് പരിക്കേറ്റത്.പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം രാഘവനെ മംഗലാപുരം സ്വകാര്യ ആശുപത്രിയിലേക്കും നാസറിനേയും മകനേയും പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലെ തീവൃപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.

നാസറും മകനുംകാഞ്ഞങ്ങാട് കാലിച്ചാനടുക്കത്തെ ഭാര്യ വീട്ടിൽ പോയി വരവെ ഇന്ന് രാവിലെ 7.45ഓടെ ദേശീയപാതയില്‍ കണ്ടോത്ത് ഹീറോ ഹോണ്ട ഷോറൂമിന് മുന്നിലായിരുന്നു അപകടം.പയ്യന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയില്‍ വെള്ളൂര് നിന്നാണ് രാഘവന്‍ കയറിയത്.ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന ഓട്ടോയെ റോഡിന് പുറത്തേക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചത്.വിവരമറിഞ്ഞ് പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: