മാഹി ബുൾവാർഡ് റോഡിന്റെ ശോച്യാവസ്ഥ:കർമ്മസമിതി പ്രതിഷേധ കൂട്ടായ്മ നടത്തി

മയ്യഴി:മുണ്ടോക്ക് മഞ്ചക്കൽ ബുൾവാർഡ് റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ മാഹി ഗവ.ഹൗസിന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. റോഡ് നവീകരണവും അറ്റകുറ്റപ്പണികളും തുടങ്ങിയിട്ട് പൂർത്തിയാക്കാനാവാതെ പണി പാതി വഴിയിൽ നിർത്തിയിട്ട് പത്ത് വർഷത്തോളമായി ഉപയോഗ ശൂന്യമായി ക്കിടക്കുകയാണ് ബുൾവാർഡ് റോഡ്.അധികൃതരുടെ അനാസ്ഥ കാരണം നാട്ടുകാർ വളരെയധികം ദുരിതമനുഭവിക്കുകയാണ്.

വാഹന ഗതാഗതം അസാധ്യമായ റോഡിൽ കാൽനടയാത്ര പോലും ദുഃസ്സഹമായിരിക്കുകയാണ്. വേനലിൽ പൊടിശല്യവും മഴയിൽ ചെളിയുമായി ഉപയോഗശൂന്യമായ റോഡിൽ നാട്ടുകാർക്ക് ദുരിതയാത്രയാണ്. ബുൾവാർ റോഡിൽ തുടങ്ങിയ വൈദ്യുതി വകുപ്പിന്റെ ഭൂഗർഭ കേബിൾ പ്രവൃത്തിയും പൂർത്തിയാവാതെ ഇന്നും പാതിവഴിയിലാണ്.ഇതിനായി എടുത്ത വലിയ കുഴികളും റോഡിന്റെ വൻ തകർച്ചക്ക് കാരണമായി. ബുധനാഴ്ച രാവിലെ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ മണ്ടോളിൽ ഗഫൂർ,പളളിയൻ പ്രമോദ്,യു.ടി.സുബൈർ,അനില രമേശൻ,അജിത പവിത്രൻ, നൗഷാദ് മഞ്ചക്കൽ എന്നിവർ നേതൃത്വം നൽകി.

അഡ്മിനിസ്ട്രേറ്റർ അമൻ ശർമ്മക്ക് നിവേദനം നൽകി. ബുൽവാർഡ് റോഡിനോട് അധികൃതർ കാണിക്കുന്ന അനാസ്ഥക്കെതിരെ വ്യാഴാഴ്ച രാവിലെ മുതൽ മാഹിയിൽ വാഹന പ്രചരണ ജാഥ നടത്തും. 11 ന് രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ മാഹി സിവിൽ സ്റ്റേഷൻ പരിസരത്ത് നിരാഹാര സമരം നടത്തും.പ്രശ്നം പരിഹരിക്കും വരെ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് കർമ്മസമിതി ഭാരവാഹികൾ അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: