കണ്ണൂരിൽ സിപിഎം–ബിജെപി രഹസ്യധാരണയെന്ന് കെപിസിസി പ്രസിഡന്റ്

കണ്ണൂരിലും മലപ്പുറത്തും സിപിഎം–ബിജെപി രഹസ്യധാരണയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയമസഭാതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് രഹസ്യധാരണയെന്നും മുല്ലപ്പള്ളി ആരോപിച്ചു.

എന്നാൽ തിരഞ്ഞെടുപ്പിൽ അക്രമം അഴിച്ചുവിടാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. ഇടതു പക്ഷം വലിയ വിജയം നേടും. സ്വർണക്കടത്തു കേസില്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് വഴി തിരിച്ചുവിടാനാണ് നീക്കമെന്നും വിജയരാഘവൻ കണ്ണൂരിൽ പറഞ്ഞു.

തിരുവനന്തപുരത്ത് തദ്ദേശതിരഞ്ഞെടുപ്പില്‍ സിപിഎം ചരിത്രവിജയം നേടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോര്‍പറേഷനില്‍ ബിജെപിയും യുഡിഎഫും ഇരുപതിലധികം വാര്‍ഡുകളില്‍ ധാരണയുണ്ടാക്കി. എന്നാല്‍ ഇത് എല്‍ഡിഎഫിനെ ബാധിക്കില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: