പോളിംഗ് സാമഗ്രികളുടെ വിതരണം: തിരക്ക് നിയന്ത്രിക്കാന്‍ സമയ ക്രമം

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനായി നിശ്ചയിച്ചിരുന്ന സമയം പുനക്രമീകരിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ വിതരണ കേന്ദ്രങ്ങളിലെ  തിരക്ക്  ഒഴിവാക്കുന്നതിനായാണ് സമയത്തില്‍ മാറ്റം  വരുത്തിയത്. ഡിസംബര്‍ 13 ന് രാവിലെ ഏട്ട് മണി, 10 മണി, ഉച്ചയ്ക്ക് 12, രണ്ട് മണി എന്നിങ്ങനെ നാല് വ്യത്യസ്ത സ്ലോട്ടുകളായാണ് സമയക്രമം. അതത്  പഞ്ചായത്തിലേക്ക് നിയമിക്കപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥര്‍ പുനക്രമീകരിച്ച സമയത്തു മാത്രം വിതരണ കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണെന്ന്   ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.   ബ്ലോക്ക്  അടിസ്ഥാനത്തില്‍ പുനക്രമീകരിച്ച സമയം ചുവടെ.

തളിപ്പറമ്പ് ബ്ലോക്ക്- രാവിലെ എട്ട് മണി:  ആലക്കോട്, ഉദയഗിരി, രാവിലെ 10 മണി: നടുവില്‍, ചപ്പാരപ്പടവ്, ഉച്ചയ്ക്ക് 12 മണി:കുറുമാത്തൂര്‍, കടന്നപ്പള്ളി പാണപ്പുഴ, ഉച്ചയ്ക്ക് രണ്ട് മണി: പരിയാരം, പട്ടുവം, ചെങ്ങളായി.

ഇരിക്കൂര്‍ ബ്ലോക്ക്- രാവിലെ എട്ട് മണി:  ഉളിക്കല്‍, എരുവേശ്ശി, രാവിലെ 10 മണി: പയ്യാവൂര്‍, പടിയൂര്‍, ഉച്ചയ്ക്ക് 12 മണി: മയ്യില്‍, മലപ്പട്ടം, ഉച്ചയ്ക്ക് രണ്ട് മണി: ഇരിക്കൂര്‍, കുറ്റിയാട്ടൂര്‍.

കല്യാശ്ശേരി ബ്ലോക്ക്- രാവിലെ എട്ട് മണി: നാറാത്ത്, കല്യാശ്ശേരി, രാവിലെ 10 മണി: മാട്ടൂല്‍, ചെറുതാഴം, ഉച്ചയ്ക്ക് 12 മണി: കണ്ണപുരം, ഏഴോം, ഉച്ചയ്ക്ക് രണ്ട് മണി: ചെറുകുന്ന്, മാടായി.

പയ്യന്നൂര്‍ ബ്ലോക്ക് -രാവിലെ എട്ട് മണി: ചെറുപുഴ, പെരിങ്ങോം വയക്കര, രാവിലെ 10 മണി: എരമം കുറ്റൂര്‍, കാങ്കോല്‍ ആലപ്പടമ്പ, ഉച്ചയ്ക്ക് 12 മണി: കരിവെള്ളൂര്‍ പെരളം, രാമന്തളി, ഉച്ചയ്ക്ക് രണ്ട് മണി: കുഞ്ഞിമംഗലം.

കണ്ണൂര്‍ ബ്ലോക്ക് – രാവിലെ എട്ട് മണി: പാപ്പിനിശ്ശേരി, രാവിലെ 10 മണി: അഴീക്കോട്, ഉച്ചയ്ക്ക് 12 മണി: ചിറക്കല്‍, ഉച്ചയ്ക്ക് രണ്ട് മണി: വളപട്ടണം.

എടക്കാട് ബ്ലോക്ക് -രാവിലെ എട്ട് മണി: കൊളച്ചേരി, കടമ്പൂര്‍, രാവിലെ 10 മണി:  പെരളശ്ശേരി, ഉച്ചയ്ക്ക് 12 മണി: ചെമ്പിലോട്, ഉച്ചയ്ക്ക് രണ്ട് മണി: മുണ്ടേരി.

തലശ്ശേരി ബ്ലോക്ക്- രാവിലെ എട്ട് മണി: വേങ്ങാട്, അഞ്ചരക്കണ്ടി, രാവിലെ 10 മണി: എരഞ്ഞോളി, ന്യൂ മാഹി, ഉച്ചയ്ക്ക് 12 മണി:പിണറായി, മുഴപ്പിലങ്ങാട്, ഉച്ചയ്ക്ക് രണ്ട് മണി: ധര്‍മ്മടം.

കൂത്തുപറമ്പ് ബ്ലോക്ക് -രാവിലെ എട്ട് മണി:  തൃപ്രങ്ങോട്ടൂര്‍, കുന്നോത്ത്പറമ്പ്, രാവിലെ 10 മണി: പാട്യം, ഉച്ചയ്ക്ക് 12 മണി: മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, ഉച്ചയ്ക്ക് രണ്ട് മണി: കോട്ടയം.

ഇരിട്ടി ബ്ലോക്ക് – രാവിലെ എട്ട് മണി: ആറളം, രാവിലെ 10 മണി: പായം, ഉച്ചയ്ക്ക് 12 മണി: തില്ലങ്കേരി, ഉച്ചയ്ക്ക് രണ്ട് മണി: കീഴല്ലൂര്‍.

പേരാവൂര്‍ ബ്ലോക്ക്- രാവിലെ എട്ട് മണി: കോളയാട്, കണിച്ചാര്‍, രാവിലെ 10 മണി: മാലൂര്‍, കേളകം, ഉച്ചയ്ക്ക് 12 മണി: കൊട്ടിയൂര്‍, മുഴക്കുന്ന്, ഉച്ചയ്ക്ക് രണ്ട് മണി: പേരാവൂര്‍.

പാനൂര്‍ ബ്ലോക്ക്- രാവിലെ എട്ട് മണി: ചൊക്ലി, രാവിലെ 10 മണി: പന്ന്യന്നൂര്‍, ഉച്ചയ്ക്ക് 12 മണി: കതിരൂര്‍, ഉച്ചയ്ക്ക് രണ്ട് മണി: മൊകേരി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: