ഇന്ന് കോവിഡ് മരണങ്ങളിൽ വൻ വർധന; ആകെ മരണം 2500 കടന്നു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 35 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി ആരിഫ ബീവി (70), ചിറയിന്‍കിഴ് സ്വദേശി സലിം (63), കുളത്തൂര്‍ സ്വദേശിനി സത്യഭാമ (68), കൊല്ലം ആണ്ടൂര്‍ സ്വദേശി സാമുവല്‍ ജോര്‍ജ് (68), പത്തനാപുരം സ്വദേശിനി മേരികുട്ടി (68), പുത്തൂര്‍ സ്വദേശിനി ഭവാനി അമ്മ (89), പത്തനംതിട്ട ആനന്ദപള്ളി സ്വദേശി സുരേഷ് (54), കൈപ്പട്ടൂര്‍ സ്വദേശിനി തങ്കമണിയമ്മ (80), പന്തളം സ്വദേശിനി അയിഷാമ്മാള്‍ (65), ചൂരാകോട് സ്വദേശിനി മറിയ (62), പേട്ട സ്വദേശിനി ആരിഫ ബീവി (65), കോഴഞ്ചേരി സ്വദേശി ഗോപി (65), മല്ലപ്പള്ളി സ്വദേശി കെ.എം. അസീസ് (81), കുമ്പഴ സ്വദേശി ആര്‍ അച്യുതന്‍ (62), ആലപ്പുഴ തണ്ണീര്‍മുക്കം സ്വദേശി സഹദേവന്‍ (82), കായംകുളം സ്വദേശി ബാബു രാജേന്ദ്രന്‍ (63), ചേര്‍ത്തല സ്വദേശിനി ഷിന്റുമോള്‍ (21), തൃശൂര്‍ ചെറുതുരുത്തി സ്വദേശിനി നഫീസ (68), അഞ്ചേരി സ്വദേശി ഇഗ്നേഷ്യസ് (57), തൃശൂര്‍ സ്വദേശിനി സുഭദ്ര മുകുന്ദന്‍ (68), പുന്നയൂര്‍കുളം സ്വദേശിനി പാത്തുമ്മ (75), എലവള്ളി സ്വദേശി ആന്റോ (61), മലപ്പുറം മറ്റത്തൂര്‍ സ്വദേശിനി നഫീസ (70), അരിമ്പ്ര സ്വദേശിനി ഇട്ടിച്ചു (75), വെളിയംകോട് സ്വദേശിനി അയിഷ (66), ഇന്താനൂര്‍ സ്വദേശി അബ്ദുള്‍ അസീസ് (48), വിലയില്‍ സ്വദേശി കുഞ്ഞുമുട്ടി (70), പഴകാട്ടിരി സ്വദേശി മുഹമ്മദ് മുസലിയാര്‍ (80), ഇടയൂര്‍ സ്വദേശിനി അജി (44), കോഴിക്കോട് നടക്കാവ് സ്വദേശി അപ്പു (75), കണ്ണൂര്‍ നരികോട് സ്വദേശിനി ലീലാമ്മ (67), പിലാകൂല്‍ സ്വദേശിനി ഫാത്തിമ അമിര്‍ (64), ചിറയ്ക്കല്‍ സ്വദേശി കെ.വി. മൊയ്ദീന്‍ (73), പെരിങ്ങോട്ടൂര്‍ സ്വദേശി നജുമുനിസ (56), ചൂഴാലി സ്വദേശി നാരായണന്‍ (81) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2507 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: