അഴീക്കോട് വൻകുളത്തുവയലിൽ വീടിന് തീപിടിച്ചു

കണ്ണൂർ : രോഗിയായ ഗൃഹനാഥ ചികിത്സയ്ക്കു പോയ സമയത്ത് വീടിനു തീപിടിച്ചു . അഴീക്കോട് വൻകുളത്തുവയലിലെ തുത്തിയൻ ഹൗസിൽ ഷരീഫയുടെ വീടിനാണ് ഇന്നലെ കാലത്ത് തീ പിടിച്ചത് . രോഗിയായ ഷരീഫയെയും കൂട്ടി വീട് പൂട്ടി ഡയാലിസിസിന് പോയ സമയത്താണ് തീപിടിത്തമുണ്ടായത് . കാലത്ത് ഏഴര മണിയോടെ അയൽക്കാരാണ് വീടിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടത് . തുടർ നന് ഫയർ സർവീസിനെ വിവരമ റിയിക്കുകയായിരുന്നു . അസിസ്റ്റ് ന്റ് സ്റ്റേഷൻ ഓഫീസർ ഉണ്ണികൃ ഷ്ണന്റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാസേന സ്ഥലത്തെത്തിഒരു മണിക്കൂർ പ്രയത്നിച്ചാണ് തീയണച്ചത് . സെൻട്രൽ ഹാളിലു ണ്ടായിരുന്ന ഫ്രിഡ്ജിൽ നിന്നും ഷോർട്ട് സർക്ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു . ഫ്രിഡ്ജ് പൂർണ മായും കത്തിനശിച്ചു . ഇതിൽ നിന്ന് തീപടർ ന്ന് അടുക്കള യിലെ തട്ടിപുറത്ത് സൂക്ഷിച്ച് വിറകിനും തീപിടിക്കുകയായി രുന്നത്രെ . ഓടു മേഞ്ഞ വീടിന്റെ മേൽക്കൂരയ്ക്കും നാശനഷ്ടം സം ഭവിച്ചിട്ടുണ്ട് . ഉദ്ദേശം ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട് ന്നാണ് പ്രാഥമിക വിലയിരുത്തൽ . അതേസമയം അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ നീക്കം ചെയ്തതിനാൻ വൻ ദുരന്തം ഒഴിവായി . അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരായ പിസി വിനോദ് കുമാർ , മനോജ് , റിജിൽ , എന്നിവരും സംഘത്തി ലുണ്ടായിരുന്നു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: