ചരിത്രത്തിൽ ഇന്ന്: ഡിസംബർ 9

കേരളത്തിന്റെ വികസന കുതിപ്പിന് പ്രത്യേകിച്ച് ഉത്തര മലബാറിന് ചിരകാല സ്വപ്നമായ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കുന്നു..

ഇന്ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം..

കുട്ടികളുടെ അന്താരാഷ്ട്ര പ്രക്ഷേപണ ദിനം

world techno day

International day for vetererinary medicine

1868- ലോകത്തിലെ ആദ്യ പൊതു ട്രാഫിക്ക് ലൈറ്റ് ലണ്ടനിൽ വെസ്റ്റ് മിനിസ്റ്റർ ആബിക്ക് മുന്നിൽ സ്ഥാപിച്ചു..

1931- സ്പെയിനിൽ റിപ്പബ്ലിക്ക് ഭരണഘടന നിലവിൽ വന്നു..

1946.. ഭരണഘടനാ നിർമാണ സഭയുടെ ആദ്യ യോഗം.. ഭരണഘടന ലിഖിത രൂപ നിർമാണം തുടങ്ങി..

1961 ടാൻസാനിയയുടെ ആദ്യ രൂപമായ tanganyika ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമായി

1979 .. Small Pox ( വസൂരി ) ഭൂമുഖത്തു നിന്നും നിർമാർജനം ചെയ്തതായി ലോകാരോഗ്യ സംഘടന

1990.. പോളണ്ടിൽ ലെക് വലേസ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡണ്ടായി..

1992- ചാൾസ് ഡയാന വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു..

1992- കെ.ആർ. ഗൗരിയമ്മ യെ പുറത്താക്കാൻ CPl ( M) തീരുമാനിച്ചു..

2006 – സുനിതാ വില്യംസ് ആദ്യമായി ബഹിരാകാശ യാത്ര പുറപ്പെട്ടു..

ജനനം

1608- ജോൺ മിൽട്ടൺ – ഇംഗ്ലിഷ് കവി – പാരഡൈസ് ലോസ്റ്റിന്റെ സൃഷ്ടാവ്..

1913- ഹോമയ വ്യാര മാല… ഇന്ത്യയിലെ പ്രഥമ വനിതാ പത്ര ഫോട്ടോ ഗ്രാഫർ… ഇന്ത്യൻ സ്വാതന്ത്യ സമരത്തിലെ പല ചരിത്ര ഫോട്ടോകളിലും ഇവരുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്..

1919- ദക്ഷിണാ മൂർത്തി സ്വാമികൾ.. കർണാടക സംഗീത കുലപതി…

1919- ഇ.കെ. നായനാർ – കേരളത്തിലെ മുൻ മുഖ്യമന്ത്രി.

1945- ശത്രുഘ്നൻ സിൻഹ.. മുൻ സിനിമാതാരം – ബി ജെ പി നേതാവ്… പാർലമെന്റംഗം

1946- സോണിയ ഗാന്ധി – രാജിവ് ഗാന്ധിയുടെ ഭാര്യ. UPA അദ്ധ്യക്ഷ …

ചരമം

1981- അംശി നാരായണപിള്ള – വരിക വരിക സഹജരേ … എന്ന പ്രശസ്ത ഗാനം വഴി ശ്രദ്ധേയനായ കവി…

1988- കൈനിക്കര കുമാരപിള്ള.. ഗാന്ധിയനും നാടകകൃത്തും സാഹിത്യകാരനും. പെരുന്ന സ്വദേശി..

1997- ശിവരാമകാരന്ത് . കന്നഡ സാഹിത്യകാരൻ – 1977 ൽ ജ്ഞാനപീഠം ലഭിച്ചു..

2002- പല്ലാവൂർ അപ്പുമാരാർ – തായമ്പക , ഇടക്ക വിദഗ്ധൻ…

2006 – തീറ്റ റപ്പായി . ഭക്ഷണം കഴിക്കുന്നതിലെ പ്രത്യേകത വഴി ശ്രദ്ധേയനായ മലയാളി..

2012 – നോർമൻ ജോസഫ് വുഡ്ലാൻഡ്.. ബാർകോഡിന്റെ സൃഷ്ടാവ് …

2015- നാരാ കൊല്ലേരി – ഫ്രഞ്ച് സിനിമാ പ്രതിഭ.. മാഹി ,പള്ളൂർ സ്വദേശി. യതാർഥ പേര് നാരായണൻ വലിയ കൊല്ലേരി..

( എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: