തടിക്കടവ് ഗവ.ഹൈസ്‌കൂൾ കെട്ടിടവും ബസും ഉദ്ഘാടനം ചെയ്തുതടിക്കടവ് ഗവ.ഹൈസ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച സ്‌കൂൾ ബസിന്റെ ഫ്ളാഗ് ഓഫും എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ നിർവഹിച്ചു. സ്‌കൂളിനായി ഓഡിറ്റോറിയം അടക്കമുള്ള പുതിയ കെട്ടിടം നിർമിക്കാൻ ഒരു കോടി രൂപ അനുവദിച്ചതായി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് സ്‌കൂളിൽ പുതിയ കെട്ടിടം നിർമിച്ചത്. രണ്ട് നിലകളിലായി എട്ട് മുറികളാണുള്ളത്. എം എൽ എ ഫണ്ടിൽ നിന്നും 22.06 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്‌കൂളിന് പുതിയ ബസ് അനുവദിച്ചത്. ഇതോടെ വിദ്യാർഥികളുടെ യാത്രാക്ലേശത്തിന് പരിഹാരമായി.ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിഎം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിജ  ബാലകൃഷ്ണൻ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അസി.എഞ്ചിനീയർ ജി അഖിൽ റിപ്പോർട്ട് അവതരിപ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രേമലത, അംഗം ഉനൈസ് എരുവാട്ടി, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ തങ്കമ്മ സണ്ണി, തളിപ്പറമ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ എം രാജമ്മ, സ്‌കൂൾ പ്രധാനാധ്യാപകൻ വിൻസെന്റ് രാജു, സ്റ്റാഫ് സെക്രട്ടറി ആർ എസ് സുബ, പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അധ്യാപകർ, രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: