കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണ വേട്ട

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണ വേട്ട. എയർ ഇന്റലിജൻസ് യൂണിറ്റിന് കിട്ടിയ പ്രത്യേക രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോഴിക്കോട് കാപ്പാട് സ്വദേശി ഫാരിസിൽ നിന്നും 47,62,520 രൂപ വിലവരുന്ന 932 ഗ്രാം സ്വർണം പിടികൂടിയത്. ബഹ്‌റൈനിൽ നിന്ന് ഐഎക്‌സ് 890 വിമാനത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇയാളെ എയർ ഇന്റലിജൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ തടഞ്ഞു. ആകെ തൂക്കം 1080 ഗ്രാം സ്വർണം നാല് ഗുളികകളിലായി ഇയാൾ തന്റെ മലാശയത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കൊണ്ടുവന്നത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ശ്രീവിദ്യ സുധീർ, ഇൻസ്‌പെക്ടർമാരായ സന്ദീപ് ദാഹിയ, നിഷാന്ത് താക്കൂർ, നിഖിൽ കെ.ആർ, ഹെഡ് ഹവിൽദാർ വത്സല എം.വി, ഓഫിസ് സ്റ്റാഫുകളായ പവിത്രൻ, ലയ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘമാണ് സ്വർണം പിടികൂടിയത്.