ഗാർഹീക പീഡനം ഭർത്താവ് അറസ്റ്റിൽ

വളപട്ടണം : വിവാഹശേഷം ഭാര്യയെ നിരന്തരം മർദ്ദിക്കുകയും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ചെയ്ത ഭർത്താവ് അറസ്റ്റിൽ കണ്ണപുരം ചെറുകുന്ന് സ്വദേശി അബ്ദുള്ളയെ (55)യാണ് ഗാർഹിക പീഡന നിരോധന നിയമപ്രകാരം വളപട്ടണം എസ്.ഐ.കെ.കെ. രേഷ്മ അറസ്റ്റ് ചെയ്തത്. അലവിൽ സ്വദേശിനിയായ 45 കാരിയുടെ പരാതിയിൽ കേസെടുത്ത പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.