വയോധികനെ കത്തികൊണ്ട് അപായപ്പെടുത്താൻ ശ്രമം

ആദൂർ .കടവരാന്തയിൽ ഇരിക്കുകയായിരുന്ന വയോധികനെ ഇരുമ്പ് വടി കൊണ്ട് അടിക്കുകയും കത്തി കൊണ്ട് കഴുത്തിന് നേരെ വീശി അപായപ്പെടുത്താനും ശ്രമിച്ച വ്യാപാരിക്കെതിരെ നരഹത്യാശ്രമത്തിന് കേസ്.ആദൂർ ആലന്തടുക്കയിലെ വ്യാപാരി മനോജ് കുമാറിനെ (33) തിരെയാണ് നരഹത്യാശ്രമത്തിന് പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ ഏഴാം തീയതി വൈകുന്നേരം 3.15 നാണ് സംഭവം. കടവരാന്തയിൽ ഇരിക്കുകയായിരുന്നആലന്തടുക്കയിലെ പത്മനാഭനെ (75) യാണ് ഇയാൾ അപായപ്പെടുത്താൻ ശ്രമിച്ചത്.കഴുത്തിന് കത്തിവീശിയപ്പോൾ പത്മനാഭൻ ഇടത് കൈ കൊണ്ട് തടയാൻ ശ്രമിച്ചപ്പോൾ കൈക്ക് വെട്ടേറ്റു.പരിക്കേറ്റ ഇയാളെ ചെങ്കളയിലെആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.പരാതിയിൽ മൊഴി രേഖപ്പെടുത്തിയ ആദൂർ പോലീസ് നരഹത്യാശ്രമത്തിന് കേസെടുക്കുകയായിരുന്നു.