ചലച്ചിത്ര–സീരിയൽ നടി ശാരദ അന്തരിച്ചു

കോഴിക്കോട്: നടി കോഴിക്കോട് ശാരദ അന്തരിച്ചു. 84 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. റിട്ട. നഴ്സിംഗ് അസിസ്റ്റന്റ് ആയിരുന്ന ശാരദ നാടകങ്ങളിലൂടെയാണ് സിനിമാ ലോകത്തെത്തിയത്.

ആദ്യ സിനിമ 1979-ല്‍ പുറത്തിറങ്ങിയ അങ്കക്കുറിയാണ്. അനുബന്ധം, നാല്‍ക്കവല, അന്യരുടെ ഭൂമി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടന്‍ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം, യുഗപുരുഷന്‍, കുട്ടിസ്രാങ്ക്,​ എന്ന് നിന്റെ മൊയ്തീൻ,​ ജോസേട്ടന്‍റെ ഹീറോ തുടങ്ങി എണ്‍പതോളം ചിത്രങ്ങളില്‍ ശാരദ അഭിനയിച്ചിട്ടുണ്ട്. സിനിമകളെ കൂടാതെ ടെലിവിഷന്‍ സീരിയലുകളിലും ശാരദ സജീവമായിരുന്നു.

ഭർത്താവ് അഭിനേതാവായ എ.പി.ഉമ്മർ, മക്കൾ: ഉമദ, എ.പി.സജീവ്, രജിത, ശ്രീജീത്ത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: