വാക്കുതർക്കത്തിനിടെ വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു

വാക്കുതർക്കത്തിനിടെ വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. പട്ടാന്നൂർ കോവൂർ ശശിധരൻ (50) ആണ് മട്ടന്നൂർ സിഐ എം. കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. മാർച്ച് 22 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി ശശിധരന്റെ നാട്ടുകാരനായ ഗോപാലകൃഷ്ണൻ (75) ആണ് പ്രതി വാക്കുതർക്കത്തിനിടെ അടിച്ചു പരിക്കേൽക്കുകയും തുടർന്ന് ചികിത്സയിലിരിക്കെ ആഗസ്റ്റ് 22ന് മരിക്കുകയായിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടാൻ എഎസ്ഐ രാജീവൻ, സിപിഒമാരായ സിജു, സരിത്ത് എന്നിവരും സിഐയുടെ കൂടെ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: