മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മോയിന്‍കുട്ടി അന്തരിച്ചു.

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറും മുൻ എം.എൽ.എയുമായ സി. മോയിൻകുട്ടി(77) അന്തരിച്ചു. കബറടക്കം ഉച്ചക്ക് ഒരു മണിക്ക്.

2011ൽ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് മോയിൻ കുട്ടി അവസാനമായി നിയമസഭയിലെത്തുന്നത്.

1996-2001 കാലയളവിൽ കൊടുവള്ളി എം.എൽ.എ ആയിരുന്നു. 2001-2006 കാലത്ത് തിരുവമ്പാടി മണ്ഡലത്തെയും പ്രതിനിധീകരിച്ചു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: