അയോധ്യ വിധി: ചില സംസ്ഥാനങ്ങളിൽ നിരോധനാജ്ഞയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും

അയോധ്യ കേസിൽ സുപ്രധാന വിധി പ്രസ്താവിച്ച സാഹചര്യത്തിൽ‌ മധ്യപ്രദേശ്, ഉത്തർപ്രദേശ്, ജമ്മു കാശ്മീർ, കർണാടക, ദില്ലി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി.സുരക്ഷയെ മുൻനിർത്തി ഉത്തർപ്രദേശിലെ സ്കൂളുകൾക്കും കോളേജുകൾക്കും ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ അവധി നൽയിരിക്കുകയാണ്. കർണാടക ജമ്മു കാശ്മീർ, മധ്യപ്രേദേശ് എന്നിവിടങ്ങളിലെ സ്കൂളുകൾ ഇന്ന് അടയ്ക്കും. ദില്ലിയിൽ സർക്കാർ സ്കൂളുകൾക്കും സ്വകാര്യ സ്കൂളുകൾക്കും അവധി നൽകിയിരിക്കുകയാണ്.ഉത്തർപ്രദേശിലും ജമ്മു കാശ്മീരിലും ​ഗോവയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്, നാലുപേരിൽ കൂടുതൽ സംഘം ചേരുന്നത് നിരോധിച്ചിരിക്കുകയാണ്.മധ്യപ്രദേശിലും ഭോപ്പാലിലും ബം​ഗളൂരുവിലും നിരോധനാ‍ജ്ഞ നിലവിലുണ്ട്.സുരക്ഷാസജ്ജീകരണങ്ങളെ മുൻനിർത്തി ജമ്മു കാശ്മീരിൽ പരീക്ഷകൾ എല്ലാം മാറ്റി വച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: