കിണറ്റിൽ വീണ കാട്ടുപന്നിയെ കരക്കെത്തിക്കുന്നതിനിടെ അക്രമം – പന്നിയുടെ കുത്തേറ്റ യുവാവ് ചികിത്സയിൽ

ഇരിട്ടി : കിളിയന്തറയിലെ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടുപന്നിയെ വനപാലകർ രക്ഷപ്പെടുത്തുന്നതിനിടയിൽ കയർ പൊട്ടിച്ച‌് പാഞ്ഞടുത്ത പന്നിയുടെ അക്രമത്തിൽ യുവാവിന‌് ഗുരുതര പരിക്ക് . പരിക്കേറ്റ കടകേലിൽ ബൈജു(36) വിനെ ഇരിട്ടിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം തലശേരി ജനറലാശുപത്രിയിലേക്ക‌് മാറ്റി. തുടയിൽ പന്നി കുത്തിത്തുളച്ച നിലയിലാണ‌് പരിക്ക‌്. തലനാരിഴക്കാണ‌് ജീവൻ തിരികെ കിട്ടിയത‌്.

വെള്ളിയാഴ‌്ച പകൽ ഒന്നോടെയാണ‌് രണ്ട‌് കാട്ടുപന്നികൾ കിളിയന്തറ വളവുപാറ അംഗൻവാടിക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണത്. . വാഹനങ്ങളെയും ജനങ്ങളെയും കണ്ട‌് പരിഭ്രാന്തിയിലായ പന്നികൾ ഓട്ടത്തിനിടയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. സ്ഥലത്തെത്തിയ

പായം പഞ്ചായത്തംഗം പി എൻ സുരേഷ‌് ഉടൻ വനംവകുപ്പിൽ വിവരമറിയിച്ചു. ആറളം ഫാമിലാണു്ള്ളതെന്നും ഉടൻ എത്തുമെന്നും അതിനിടയിൽ രക്ഷപ്പെടുത്തി കരക്കെത്തിക്കാൻ ശ്രമം നടത്തണമെന്നും വനം ആർആർടി വിഭാഗമറിയിച്ചു. മരപ്പലകകൾ കൊണ്ട‌് ഏണിയടിച്ച‌് കിണറ്റിൽ നിന്നും പന്നികളെ കുരുക്കി കരക്കെത്തിച്ച‌് സമീപ തോട്ടിലേക്ക‌് ഇറക്കാൻ നാട്ടുകാർ പരി്രശ്രമിക്കുന്നതിനിടെ ഏറെ വൈകി ആറ‌് മണിയോടെ ആർആർടി വിഭാഗമെത്തി. ഏണി ഉപക്ഷേിച്ച‌് ഒറ്റ വടത്തിൽ കെട്ടി ഒരു പന്നിയെ നേരിട്ട‌് കരക്കെത്തിച്ചു. കരകയറിയ മാത്രയിൽ പന്നി വടം പൊട്ടിച്ച‌് തടിച്ചു കൂടിയ നാട്ടുകാർക്ക‌് നേരെ പാഞ്ഞടുത്തു. . ആളുകൾ ചതറിയോടുന്നതിനിടയിൽ കുട്ടികൾ അടക്കം പലർക്കും വീണ‌് പരിക്കേറ്റു. ഇതിനടിയിലാണ‌് ബൈജുവി്നെ പന്നി കുത്തി വീഴ‌്ത്തി ഓടി മറഞ്ഞത‌്. പന്നി കിളിയന്തറ ഭാഗത്തുണ്ട‌്. രണ്ടാമതൊരെണ്ണം കിണറ്റിലും. അലക്ഷ്യമായി പന്നിയെ കരക്കെത്തിച്ച‌് അപകടം വരുത്തിയെന്നും എത്താൻ വൈകിയെന്നും പറഞ്ഞ‌് ജനങ്ങൾ വനപാലകർക്കെതിരെ ക്ഷുഭിതരായി പ്രതികരിച്ചു. പരിക്കേറ്റ ബൈജുവിനെ ആർആർടി വാഹനത്തിലാണ‌് ആശുപത്രിയിൽ എത്തിച്ചത‌്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: