രക്ത ദാന ക്യാമ്പ് നടത്താൻ ഒരുങ്ങി താടിവെച്ചവരുടെ ജീവകാരുണ്യ സംഘടന

താടിവെച്ചവരുടെ ജീവകാരുണ്യ സംഘടനയായ KERALA BEARD SOCIETY സംഘടിപ്പിക്കുന്ന “NO SHAVE NOVEMBER” CAMPAIGN ഈ വരുന്ന നവംബർ 29 ന് കാലിക്കറ്റ് ടൗൺഹാളിൽ നടത്തപ്പെടുന്നു .അതിന്റെ ഭാഗമായി നവംബർ 10ന് സംസ്ഥാനത്തെ 14 ജില്ലകളിലും ഗൾഫ് രാജ്യങ്ങളിൽ അടക്കം തിരത്തെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ വെച്ച് കേരള ബിയർഡ് സൊസൈറ്റിയുടെ മെമ്പർമാർ രക്തം ദാനം നൽകുന്നു.

കണ്ണൂർ ജില്ലയിൽ blood donors Kerala (BDK) യുടെ സഹകരണത്തോടെ govt ആശുപത്രിയിൽ വെച്ച് രാവിലെ 9 മണിക്ക് നടത്തപ്പെടും. 14 ജില്ലകളിലായി 500 ഓളം താടിക്കാർ രക്തം നൽക്കും. കണ്ണൂർ ജില്ലയിലെ 20 ഓളം താടിക്കാരാണ് രക്തം നൽകുന്നത്. താടി വെച്ചവരെ മറ്റൊരു രീതിയിൽ കാണുന്നവർക്ക് സേവനം കൊണ്ട് മറുപടി കൊടുക്കാനാണ് ഈ സഘടന ഒന്നര വർഷം മുമ്പ് രൂപീകരിച്ചത്. തുറന്ന് ഒട്ടനവധി സാമൂഹ്യ സേവനങ്ങൾ നടത്തി കൊണ്ടിരിക്കുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: