അഴീക്കോട് മണ്ഡലത്തിൽ 20 ശതമാനം മുസ്ലിം വോട്ടുകൾ മാത്രമാണോ ഉള്ളത്? സത്യാവസ്ഥ ഇതാണ്

1

അഴീക്കോട് നിയമസഭാ മണ്ഡലം എം എൽ എ ശ്രീ കെ എം ഷാജിയുടെ എം എൽ എ സ്ഥാനം മതം ഉപയോഗിച്ചു വർഗീയ പ്രചാരണം നടത്തി വോട്ടർമാരെ സ്വാധീനിച്ചു എന്നു അദ്ദേഹത്തിന്റെ എതിർസ്ഥാനാർഥി ആയി മത്സരിച്ച ശ്രീ നികേഷ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി റദ്ദ് ചെയ്തതും തുടർന്ന് അതേ വിധി താൽക്കാലികമായി സ്റ്റേ ചെയ്തതും വർത്തയായപ്പോൾ ഉയർന്നു വന്ന പ്രധാന വാദമാണ് മണ്ഡലത്തിൽ 20% മാത്രമേ മുസ്ലിം വോട്ടർമാർ ഉള്ളൂ എന്നത്. അതിനാൽതന്നെ അവരുടെ വോട്ട് നേടാൻ വർഗീയത ഉപയോഗിച്ചു എന്ന ആരോപണം യുക്തിക്ക് നിരക്കുന്നതല്ല എന്നുമാണ്.

എന്നാൽ ഇതിന്റെ വസ്തുത ‘കണ്ണൂർ വാർത്തകൾ ഓൺലൈൻ’ പരിശോധിക്കുകയാണ്

അഴീക്കോട് നിയമസഭാ മണ്ഡലം ഏഴു ഗ്രാമപഞ്ചായത്തുകൾ കൂടിച്ചേർന്നത് ആണ്.അഴീക്കോട്,ചിറക്കൽ,നാറാത്ത്, പള്ളിക്കുന്ന്,പാപ്പിനിശ്ശേരി, പുഴാതി,വളപട്ടണം എന്നിവയാണവ.

2011 ലെ സെൻസസ് റിപ്പോർട്ട് ആണ് നമ്മുടെ മുന്നിലുള്ളത്. അത് അനുസരിച്ചു ഇവയിൽ രണ്ടെണ്ണം ഒഴികെ ഓരോ പഞ്ചായത്തുകളും ഓരോ സെൻസസ് ടൌൺ ആണ്.അഴീക്കോട് പഞ്ചായത്തിനെ അഴീക്കോട് സൗത്ത്,അഴീക്കോട് നോർത്ത് എന്നിങ്ങനെ തിരിച്ചിരിക്കുന്നു.നാറാത്ത് പഞ്ചായത്തിനെ നാറാത്ത്,കണ്ണാടിപ്പറമ്പ് എന്നിങ്ങനെ രണ്ടായും തിരിച്ചിരിക്കുന്നു. ഇനി ഈ പഞ്ചായത്തുകളിലെ ജനസംഖ്യാകണക്കുകൾ പരിശോധിക്കാം.

അഴീക്കോട് നോർത്തിൽ ആകെ ജനസംഖ്യ 22128 ആണ്,ഇതിൽ 31.64% മുസ്ലിം മതവിശ്വാസികൾ ആണ്.അതായത് മൊത്തം 7001 പേർ. അഴീക്കോട് സൗത്തിൽ ആകെ 25195 പേരുള്ളതിൽ 25.67% (6468 പേർ) ആൾക്കാരും ചിറക്കലിലെ ആകെ ജനസംഖ്യയായ 45601 പേരിൽ 33.35% (15208 പേർ) പേരും മുസ്ലിം ജനത ആണ്.നാറാത്ത് ആകെ ജനസംഖ്യയായ 13092 ൽ 46.14% (6041) പേരും കണ്ണാടിപ്പറമ്പിലെ മൊത്തം ജനസംഖ്യ ആയ 13677 പേരിൽ 43.53% (5954) പേരും മുസ്ലിം വിഭാഗത്തിൽ ആണ്.ഇതേ രീതിയിൽ പള്ളിക്കുന്നിലെ ആകെ ജനസംഖ്യയായ 27820 പേരിൽ 26.10% (7261) പേരും പാപ്പിനിശ്ശേരിയിലെ ആകെ ജനസംഖ്യയായ 35134 പേരിൽ 44.90% (15775) പേരും പുഴാതിയിലെ ജനസംഖ്യ ആയ 35212 പേരിൽ 39.36%(13859) പേരും കേരളത്തിലെ ഏറ്റവും ചെറിയ പഞ്ചായത്തുകളിൽ ഒന്നായ വളപട്ടണത്തെ ആകെ ജനസംഖ്യ ആയ 7555 പേരിൽ 78.20% (6221) പേരും മുസ്ലിം മതവിശ്വാസികൾ ആണ്. പരിശോധിക്കാവുന്ന ലിങ്ക്:

https://www.census2011.co.in/data/religion/district/272-kannur.html

അതായത് അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ 2011 സെൻസസ് അനുസരിച്ചു 225814 പേരാണുള്ളത്.ഇതിൽ 83788 പേർ മുസ്ലിം വിഭാഗമാണ്.ശതമാനക്കണക്ക് നോക്കിയാൽ ആകെ ജനസംഖ്യയുടെ 37.1% ആൾക്കാർ വരും ഇത്. അഴീക്കോട് മണ്ഡലത്തിൽ 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്തത് 140,718 വോട്ടുകളാണ്. ഇതിന്റെ 37% എന്നത് അമ്പത്തിരണ്ടായിരത്തിനു മുകളിൽ വരും. 2287 വോട്ടുകൾ ആയിരുന്നു ശ്രീ കെ എം ഷാജിയുടെ ഭൂരിപക്ഷം

1 thought on “അഴീക്കോട് മണ്ഡലത്തിൽ 20 ശതമാനം മുസ്ലിം വോട്ടുകൾ മാത്രമാണോ ഉള്ളത്? സത്യാവസ്ഥ ഇതാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading