കെ. എം. ഷാജിയുടെ കപട മതേതര മുഖം മൂടി അഴിഞ്ഞു വീണു -എസ്. ഡി. പി. ഐ

ഹൈകോടതി വിധി: കെ. എം.ഷാജിയുടെ കപട മതേതര മുഖം മൂടിഅഴിഞ്ഞു വീണതായി എസ്. ഡി. പി.ഐ കണ്ണൂർ ജില്ലാ പ്രസിഡണ്ട്  ബഷീർപുന്നാട് പ്രസ്താവിച്ചു.

മറ്റുള്ളവരെ തീവ്രവാദിയാക്കുകയുംഅന്തി ചാനൽ ചർച്ചയിലുംപ്രസംഗത്തിലും കപട മതേതരത്വംപറയുകയുമാണ് പലപ്പോഴും ഷാജിചെയ്തിട്ടുള്ളത്.

കെ.എം.ഷാജിയെ ഹൈക്കോടതിഅയോഗ്യനാക്കിയത് വർഗീയതപ്രചരിപ്പിച്ച് വോട്ടു നേടിയതിനാണ്.  കെമുഹമ്മദ് ഷാജി  – MLA പദവിക്കുവേണ്ടി വർഗീയത പ്രചരിപ്പിച്ചു എന്നകോടതിയുടെ കണ്ടെത്തൽഷാജിയെന്ന കപട മതേതരവാദിയുടെമുഖം   തുറന്നു കാട്ടുന്നതാണ്. ഒരുഭാഗത്ത്  വർഗീയത പറഞ്ഞു വോട്ടുനേടുകയും  മറ്റൊരു വശത്ത് ആർ.എസ്. എസ് താൽപര്യങ്ങളെ താലോലിച്ചുമാണ് ഷാജി വിജയംനേടിയത്.   കെ മുഹമ്മദ് ഷാജിയുടെഇരട്ട മുഖമാണ്  ഹൈക്കോടതി വലിച്ചു കീറിയത്.    ഇത്തരംകള്ളനാണയങ്ങളെ കേരളത്തിലെമതേതര ജനത തിരിച്ചറിയണമെന്നുംബഷീർ പുന്നാട് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: