തളിപ്പറമ്പ് ആടിക്കും പാറയിലെ പി.പി.പുരുഷോത്തമൻ നിര്യാതനായി

തളിപ്പറമ്പ്: ആടിക്കും പാറയിലെ പി.പി.പുരുഷോത്തമൻ (52) നിര്യാതനായി. സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ ഏറെക്കാലം പ്രവർത്തിച്ചിരുന്നു. മാതൃഭൂമി സ്റ്റഡി സർക്കിൾ കണ്ണർ ജില്ലാ പ്രസിഡന്റായിരുന്നു. ഗാന്ധിയുവ മണ്ഡലം, മദ്യനിരോധന സമിതി, ആടിക്കും പാറപ്രിയദർശിനി കലാസമിതി തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചിരുന്നു. കുറേക്കാലമായി നീലേശ്വരത്തായിരുന്നു താമസം.

ഭാര്യ: ടി. സുനിത (നീലേശ്വരം).

മക്കൾ: കൃഷ്ണപ്രിയ, വിഷ്ണുപ്രിയ (വിദ്യാർത്ഥിനികൾ )

സഹോദരങ്ങൾ: രഞ്ജിത്ത്, വസന്ത, നളിനി, പത്മിനി, രജിത, രജനി, ശാന്ത.

മൃതദേഹം 11 മണിക്ക് നീലേശ്വരത്തേക്ക് കൊണ്ടുപോയി അല്പസമയം പൊതുദർശനത്തിന് വെച്ച ശേഷം ഒരു മണിയോടെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ കിഴക്കേനടയ്ക്ക് അര കിലോമീറ്റർ അകലെയുള്ള (ആടിക്കും പാറ) സഹോദരീ ഭർത്താവായ മുത്തു മാണിക്യത്തിന്റെ വീട്ടിൽ ( വെയ്റ്റിങ്ങ് ഷെഡ്ഡിന് മുൻവശം) കൊണ്ടുവരും. രണ്ടു മണിക്ക് ആ ടിക്കും പാറശ്മശാനത്തിൽ സംസ്കാരം …

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: