മത്സ്യത്തൊഴിലാളികളിൽ നിന്ന് കോസ്റ്റൽ വാർഡൻ നിയമനം: കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കായി മാങ്ങാട്ടുപറമ്പ കെ.പി 4 ബറ്റാലിയനിൽ.

തീരദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളി യുവാക്കളിൽ നിന്ന് തീരദേശ പോലീസ് സ്റ്റേഷനുകളിലേക്ക് കോസ്റ്റൽ വാർഡൻമാരായി

കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്ന 200 പേരെ 14 തീരദേശ പോലീസ് സ്റ്റേഷനുകളിലേക്കാണ് നിയമിക്കുന്നത്. ഇതിനായി നിശ്ചിത ഫോറത്തിൽ നവംബർ 15 ന് വൈകീട്ട് 5 ന് മുമ്പ് അതത് ജില്ലാ പോലീസ് മേധാവിമാർക്ക് അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്ല്യ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. പ്രായം 2018 ജനുവരി ഒന്നിന് 18 വയസിനും 58 വയസിനും മധ്യേ ആയിരിക്കണം. പ്രായം കുറഞ്ഞവർക്ക് മുൻഗണന. പുരുഷന്മാർക്ക് കുറഞ്ഞത് 160 സെന്റി മീറ്ററും സ്ത്രീകൾക്ക് 150 സെന്റി മീറ്ററും ഉയരം വേണം. കടലിൽ നീന്താനുള്ള കഴിവ് നിർബന്ധ യോഗ്യതയാണ്. ഒരു വ്യക്തിക്ക് ഒരു ജില്ലയിൽ മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളു. അപേക്ഷയ്ക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, ഫിഷർമാൻ സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, സ്വഭാവ സർട്ടിഫിക്കറ്റ്, ഇലക്ഷൻ ഐഡി/ ആധാർ കാർഡ്, പാസ്പോർട്ട്, എന്നീ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ലഭ്യമാക്കണം. ഡിസംബർ 5 ന് രാവിലെ 7 മണിക്ക് കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കായി കണ്ണൂർ മാങ്ങാട്ടുപറമ്പ കെ പി 4 ബറ്റാലിയനിൽ തെരഞ്ഞെടുപ്പ് നടക്കും. വിശദമായ വിജ്ഞാപനവും അപേക്ഷാ ഫോറവും www.keralapolice.gov.in ൽ ലഭിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: