സി.പി.എം നേതാവിന്റെ മകൻ ബി.ജെ.പിയിൽ ചേർന്നു
കണ്ണൂർ:മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റും സി.പി.എം നേതാവുമായ ഒ.കെ വാസുവിന്റെ മകനും കുടുംബവും ബി.ജെ.പിയിൽ തിരികെയെത്തി, ഇന്ന് വൈകുന്നേരം പൊയിലൂരിൽ നടന്ന പരിപാടിയിലാണ് ഒ.കെ വാസുവിന്റെ മകൻ ശ്രീജിത്തും കുടുംബാംഗങ്ങളും ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
നേരത്തെ ബി.ജെ.പി നേതാവായിരുന്ന ഒ.കെ വാസു സി.പി.എമ്മിൽ ചേർന്നപ്പോൾ ശ്രീജിത്തുൾപ്പെടെയുള്ളവർ സി.പി.എമ്മിൽ ചേർന്നിരുന്നു.
ഒ.കെ വാസുവിന്റെ ഭാര്യയും മക്കളും അടക്കം 30 ഓളം പേർ ആണ് ബി.ജെപി യിലേക്ക് തിരിച്ചു വന്നത്, പൊയിലൂരിൽ അവർക്ക് സ്വീകരണം നല്കി