റയല്‍ മാഡ്രിഡ് തോറ്റു; ആ അത്ഭുത ബാലന് ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍
ക്ലബ്ബ് സീസണില്‍ ഇന്റര്‍ നാഷണല്‍ ബ്രേക്കാണെങ്കിലും ട്രാന്‍സ്ഫര്‍ വിപണിയില്‍ വട്ടമിട്ടു പറക്കുകയായിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഫലം കിട്ടി. പോര്‍ച്ചുഗലിന്റെ 16 കാരനായ ബെനിഫിക്കന്‍ താരം ഉമാറോ എംബാലോയുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കരാറിലെത്തി. ലോക ഫുട്ബോളിലെ പുതിയ എ്യ്ഞ്ചല്‍ ഡിമരിയ എന്ന വിശേഷണമുള്ള ഉമാറോയ്ക്കായി സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും രംഗത്തുണ്ടായിരുന്നു. അതേസമയം, ട്രാന്‍സ്ഫര്‍ തുക എത്രയാണെന്ന് വ്യക്തമല്ല.
കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ നാല് മില്ല്യണ്‍ യൂറോ ഓഫറുമായി ഉമാറോയെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബെനിഫിക്കയെ സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. അതേസമയം, ഇതേ കാലയളവില്‍ താരത്തിനായി റയല്‍ മാഡ്രിഡിന്റെ ഒന്‍പത് മില്ല്യണ്‍ യൂറോയും ബെനിഫിക്ക തള്ളിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകനും പോര്‍ച്ചുഗീസുകാരനുമായ മൊറീഞ്ഞോയും ഏജന്റ് ജോര്‍ജ് മെന്‍ഡസുമാണ് ട്രാന്‍സ്ഫറില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയത്. ഈ സീസണില്‍ ബെനിഫിക്ക യൂത്ത് ടീമിന് വേണ്ടി 12 മത്സരങ്ങളില്‍ നിന്ന് അഞ്ചു ഗോളുകള്‍ നേടിയിട്ടുണ്ട്. അതേസമയം, പോര്‍ച്ചുഗലിന്റെ അണ്ടര്‍ 17 ടീമിനു വേണ്ടി 18 മത്സരങ്ങളില്‍ 15 ഗോളുകള്‍ ഉമാറോ സ്വന്തം പേരിലാക്കിയിട്ടുണ്ട്.