പയ്യാമ്പലത്ത് കാർ കത്തിനശിച്ചു

9 / 100

കണ്ണൂർ: പയ്യാമ്പലത്ത് കാർ കത്തിനശിച്ചു. കെഎൽ 13 എഎ 3675 നമ്പർ മാരുതി സ്വിഫ്റ്റ് കാറാണ് കത്തിയത്. പയ്യാമ്പലം രാജശ്രീ ഹൗസിൽ സച്ചിൻ എന്നയാളുടെതാണ് കത്തിനശിച്ച കാർ. ഉടമ സച്ചിൻ ബന്ധുവിനെയും കൂട്ടി യാത്ര ചെയ്യുന്ന സമയത്താണ് അപകടം നടന്നത്. കാർ പൂർണമായും കത്തിനശിച്ചു. സ്റ്റേഷൻ ഓഫീസർ കെവി ലക്ഷ്മണൻ, അസി.സ്റ്റേഷൻ ഓഫീസർ സിവി വിനോദ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: