മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞു വീണു;കെ.എം ഷാജി എംഎൽഎ

4 / 100

സ്വർണ്ണ കള്ളക്കടത്തും അഴിമതിയും വ്യാപകമായി കേരള ഭരണത്തിന്റെ പിൻതുണയോടെ നടക്കുകയാണെന്നും
വ്യാജമായി കെട്ടിപ്പൊക്കിയ മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞു വീഴുന്ന കാഴ്ചയാണ് ഇപ്പോൾ കേരളം കണ്ടതെന്നും കെ.എം ഷാജി എംഎൽഎ പറഞ്ഞു.
ജനങ്ങളോട്
കള്ളം പറഞ്ഞ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്
യു ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നേതാക്കൾ കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു കെഎം ഷാജി.

കള്ളക്കടത്തിനും അഴിമതിക്കും മുഖ്യമന്ത്രി തന്നെ നേതൃത്വം കൊടുക്കുന്നത് കൊണ്ടാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സമരം നടത്തുന്നതെന്നും ജനങ്ങൾ ഒന്നാകെ സർക്കാരിനെതിരെ പ്രതികരിക്കാൻ തയ്യാറായിട്ടും കോവിഡ് കാലഘട്ടം ആയതുകൊണ്ടാണ് ചുരുക്കം പ്രതിഷേധസമരങ്ങൾ നടത്തുന്നതെന്നും സമരം തുടരുക തന്നെ ചെയ്യുമെന്നും കെ.എം ഷാജി എം.എൽ.എ പറഞ്ഞു.

രാവിലെ 11 മണിക്ക് സ്റ്റേഡിയം കോർണ്ണറിൽ നിന്ന് ആരംഭിച്ച മാർച്ച് കലക്ടറേറ്റ് പടിക്കൽ സമാപിച്ചു.കലക്ടറേറ്റിന് മുൻപിൽ നടന്ന ചടങ്ങിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ പ്രൊഫ.എ.ഡി മുസ്തഫ അധ്യക്ഷത വഹിച്ചു. നേതാക്കളായ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി,സി.എം.പി നേതാവ് സി എ അജീർ ഫോർവേഡ് ബ്ലോക്ക് നേതാവ് അഡ്വ.ടി. മനോജ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: