മുൻ മന്ത്രി കെ പി മോഹനൻ അഭിനയ രംഗത്തേക്ക്

കൂത്തുപറമ്പ് : മുൻ മന്ത്രിയും ലോക് താന്ത്രിക് ജനതാദൾ ജില്ല പ്രസിഡൻതുമായ കെ പി മോഹനൻ അഭിനയ രംഗത്തേക്കും കാലെടുത്തു വയ്ക്കുന്നു. ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിനായി നിർമിക്കുന്ന ” ഇതാണ് ലഹരി “എന്ന ടെലി ഫിലിമിലാണ് കെ പി മോഹനൻ പ്രധാന വേഷത്തിൽ എത്തുന്നത്.

ലഹരിക്ക് അടിമകളായ ഒരു കൂട്ടം കുട്ടികളെ ജീവിത ലഹരിയിലേക്ക് കൈപിടിച്ചുയർത്തുന്ന അധ്യാപകന്റെ റോളിലാണ് കെ പി മോഹനൻ ടെലി ഫിലിമിൽ വേഷമണിയുന്നത്.

വേങ്ങാട് സാന്ത്വനം ക്രീയേഷൻസിന്റെ ബാനറിൽ പ്രദീപൻ തൈക്കണ്ടിയും സനോജ് നെല്യാടനും ചേർന്ന് നിർമിക്കുന്ന ഇതാണ് ലഹരി ടെലി ഫിലിം മോഡി രാജേഷ് ആണ് സംവിധാനം ചെയുന്നത്. ബാബു മുഴക്കുന്ന ക്യാമറയും സന്തോഷ്‌ പ്രിയ എഡിറ്റിംഗും രാഹുൽ ഇരിട്ടി സഹ സംവിധാനവും നിർവഹിക്കുന്നു.

വേങ്ങാട്, ഊർപള്ളി, കാടാച്ചിറ പ്രദേശങ്ങളിലായി ചിത്രീകരണം നടക്കുന്ന ടെലി ഫിലിമിന്റെ ചിത്രീകരണം 13 ഞായർ രാവിലെ 8.30 നു ഊർപള്ളിയിൽ ആരംഭിക്കും. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി പി അനിത സ്വിച്ച് ഓൺ കർമം നിർവഹിക്കും.

സ്കൂൾ, കോളേജ് പഠന കാലത്ത് നാടകങ്ങളിൽ അഭിനയിച്ച കെ പി മോഹനൻ ആദ്യമായാണ് സിനിമയിൽ അഭിനയിക്കുന്നത്. പടയണി ദിനപത്രം ചീഫ് എഡിറ്റർ, എം എൽ എ, മന്ത്രി, രാഷ്ട്രീയ നേതാവ്, സാംസ്‌കാരിക പ്രവർത്തകൻ തുടങ്ങിയ നിലകളിൽ തിളങ്ങിയ കെ പി മോഹനൻ സിനിമയിലും തിളങ്ങുമോയെന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: